'ബ്ലാക്ക് ലൈവ്സ് മാറ്റർ'; ഡികോക്കിനെ മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്ക
text_fieldsഷാർജ: 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രസ്ഥാനത്തോടെ ഐക്യദാർഢ്യപ്പെട്ട് കളിക്കുമുമ്പ് മൈതാനത്ത് മുട്ടുകുത്താൻ വിസമ്മതിച്ച് വിവാദനായകനായ ദക്ഷിണാഫ്രിക്കയുടെ ക്വിേൻറാൺ ഡികോക് ഒടുവിൽ വഴങ്ങി. ഈ നിലപാടിെൻറ പേരിൽ കഴിഞ്ഞകളിയിൽ ടീമിൽനിന്ന് പുറത്തായ ഡികോക് മാപ്പുപറയുകയും മുട്ടുകുത്താൻ തയാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയ താരം കളിക്കുമുമ്പ് മറ്റു താരങ്ങൾക്കൊപ്പം മുട്ടുകുത്തുകയും ചെയ്തു.
മുട്ടുകുത്താൻ വിയോജിച്ചതിനെ തുടർന്ന് കഴിഞ്ഞാഴ്ച വെസ്റ്റിൻഡിസിനെതിരായ മത്സരത്തിൽ ഡികോക്കിനെ ഇറക്കിയിരുന്നില്ല. ഡികോക്കിന് പകരം റീസ ഹെന്റിക്സാണ് കളത്തിലിറങ്ങിയത്.ദക്ഷിണാഫ്രിക്കയുടെ എല്ലാ മത്സരങ്ങളിലും ബ്ലാക് ലൈവ്സ് മാറ്ററിന് ഐക്യദാർഢ്യമാർപ്പിച്ച് മുട്ടുകുത്തി നിൽക്കാൻ തീരുമാനിച്ചതിനോട് ഡികോക്ക് വിയോജിച്ചതിനാലാണ് മാറ്റി നിർത്തിയതെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഡികോക്കിന്റെ നടപടി പരിശോധിച്ച് വരികയാണെന്നും തുടർനടപടികൾ കൈകൊള്ളുമെന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രതികരിച്ചിരുന്നത്. എന്നാൽ ഡികോക്ക് മാപ്പുപറഞ്ഞതോടെ വിഷയത്തിൽ മഞ്ഞുരുകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.