ചെപ്പോക്കിൽ അശ്വിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് 482 റൺ വിജയലക്ഷ്യം
text_fieldsചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിന് സെഞ്ച്വറി. 137 പന്തുകളിൽ സെഞ്ച്വറി തികച്ച അശ്വിൻ ആറ് റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് പുറത്തായത്. അശ്വിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ 286 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റൺസ് എന്ന നിലയിലാണ്. രണ്ട് ദിവസം കൂടി ശേഷിക്കെ വിജയത്തിന് 474 റൺ അകലെയാണ് ഇംഗ്ലണ്ട്.
14 ഫോറുകളും ഒരു സിക്സും അടങ്ങിയതാണ് അശ്വിന്‍റെ ഇന്നിങ്സ് (106). അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിനെ ഒരുവശത്ത് നിർത്തിയായിരുന്നു അശ്വിന്‍റെ സെഞ്ച്വറി നേട്ടം. സിറാജ് 21 പന്തിൽ രണ്ട് സിക്സ് സഹിതം 16 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി (62), രോഹിത് ശർമ (26) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇംഗ്ലണ്ട് നിരയിൽ ജാക്ക് ലീച്ച്, മോയിൻ അലി എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.