'നിയമം അറിയില്ലെങ്കിൽ അത് പഠിക്കണം'; കമന്റേറ്റർമാരെ നിയമം പഠിപ്പിച്ച് അശ്വിൻ
text_fieldsതമിഴ്നാട് പ്രിമിയർ ലീഗിൽ ഇന്ത്യൻ ഇതിഹാസ സ്പിൻ ബൗളർ ആർ. അശ്വിനെ നോൺ സ്ട്രൈക്ക് എൻഡിൽ വെച്ച് റണ്ണൗട്ടാക്കാൻ നെല്ലായി സ്ട്രൈക്കേഴിസിന്‍റെ മോഹൻ പ്രസാദ് ശ്രമിച്ചിരുന്നു. ഡിണ്ടിഗൽ ഡ്രാഗൺസും നെല്ലായി സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു സംഭവം.
മത്സരത്തിന്‍റെ 15-ാം ഓവറിലായിരുന്നു സംഭവം. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ വെച്ച് റണ്ണൗട്ടിനുള്ള വാണിങ് കൊടുക്കുകയായിരുന്നു പ്രസാദ്. മുമ്പ് മൻകാദിങ് എന്ന പേരിലായിരുന്നു ഈ റണ്ണൗട്ട് അറിയപ്പെട്ടിരുന്നത്. ബാറ്റർമാർക്ക് അന്യായമായി കിട്ടുന്ന നേട്ടം തടയുന്നതിനാണ് ഈ റണ്ണൗട്ട്. എം.സി.സിയുടെ ക്രിക്കറ്റ് നിയമങ്ങൾ ഇതിന് അംഗീകാരവും നൽകിയിട്ടുണ്ട്.
എന്നാൽ അശ്വിൻ ഇവിടെ ഒരു അഡ്വാന്‍റേജ് എടുക്കാനും ശ്രമിച്ചിട്ടില്ല. ബൗളർ വിക്കറ്റ് വീഴിത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ബാറ്റ് ക്രീസിൽ തന്നെയുണ്ടായിരുന്നു. അശ്വിൻ തന്നെ തന്‍റെ 'എക്സ്' അക്കൗണ്ടിലാണ് ഇത് പങ്കുവെച്ചത്. ' അവർക്ക് നിയമം അറിയില്ല' എന്നും താരം അടിക്കുറിപ്പ് നൽകിയിരുന്നു.
ആ സമയത്ത് 'അശ്വിന്‍റെ ആയുധം അശ്വിനെതിരെ തന്നെ ഉപയോഗിക്കുകയാണ്' എന്ന് കമന്‍റേറ്റർമാർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അശ്വിൻ അവർക്ക് നിയമങ്ങളൊന്നുമറിയില്ലെന്ന് പറഞ്ഞത്.
ക്രിക്കറ്റ് അനലിസ്റ്റ് ജോൺസ് പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായിട്ടായിരുന്നു അശ്വിൻ എത്തിയത്. ഈ റണ്ണൗട്ടിന്‍റെ നിയമം എന്താണെന്നും താരം പോസ്റ്റിൽ കുറിക്കുന്നുണ്ട്. അശ്വിന് പിന്തുമയുമായി ഒരുപാട് പേരെത്തിയിട്ടുണ്ട്.
അതേസമയം മത്സരത്തിൽ അശ്വിൻ നായകനായ ഡിണ്ടിഗൽ ഡ്രാഗൺസ് പരാജയപ്പെട്ടിരുന്നു. ഡിണ്ടിഗൽ ഉയർത്തിയ 137 റൺസിന്‍റെ വിജയലക്ഷ്യം നെല്ലായി അനായാസം മറികടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.