രക്ഷകനായി രഹാനെ; ഇന്ത്യ കരകയറുന്നു
text_fieldsലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അജിൻക്യ രഹാനെയുടെ തകർപ്പൻ അർധ സെഞ്ച്വറി മികവിൽ വൻ തകർച്ചയിൽനിന്ന് കരകയറി ഇന്ത്യ. 152 റൺസിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ രഹാനെയും ഏഴാമനായെത്തിയ ഷാർദുൽ ഠാക്കൂറും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. 122 പന്ത് നേരിട്ട് 89 റൺസുമായി രഹാനെയും 83 പന്ത് നേരിട്ട് 36 റൺസുമായി ഷാർദുലും ക്രീസിലുണ്ട്.
ആസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ അടിച്ചെടുത്ത 469 റൺസിന് മറുപടിയായി ഇന്ത്യ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആറിന് 260 എന്ന നിലയിൽ പൊരുതുകയാണ്. ഫോളോഓൺ ഒഴിവാക്കാൻ ഒമ്പത് റൺസ് കൂടി വേണം. അഞ്ചിന് 151 എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഞ്ച് റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതിന്റെ വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനത്തിലെ രണ്ടാം പന്തിൽ ഭരതിന്റെ കുറ്റി ബൊലാൻഡ് തെറിപ്പിക്കുകയായിരുന്നു. എന്നാൽ, തുടർന്നെത്തിയ ഷാർദുൽ പ്രതിരോധിച്ച് കളിച്ച് രഹാനെക്ക് മികച്ച കൂട്ടാളിയായി. രഹാനെ-ഠാക്കൂർ സഖ്യത്തിന്റെ നിലനിൽപിനനുസരിച്ചാകും മത്സരത്തിൽ ഇന്ത്യയുടെ സാധ്യതകൾ.
ക്യാപ്റ്റൻ രോഹിത് ശർമ (15), ശുഭ്മാൻ ഗിൽ (13), ചേതേശ്വർ പൂജാര (14), വിരാട് കോഹ്‍ലി (14), ശ്രീകർ ഭരത് (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആസ്ട്രേലിയക്കായി സ്കോട്ട് ബൊലാൻഡ് രണ്ട് വിക്കറ്റ് നേടിയപ്പോൾ മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.