ചരിത്രം കുറിച്ച് അഫ്ഗാൻ താരം; മറികടന്നത് സച്ചിനും കോഹ്ലിയുമടക്കമുള്ളവരെ
text_fieldsഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസ്. ബംഗ്ലാദേശിനെതിരെ മൂന്നാം മത്സരത്തിലെ സെഞ്ച്വറി നേട്ടമാണ് താരത്തെ റെക്കോഡ് നേട്ടത്തിലെത്തിച്ചത്. മൂന്നാം ഏകദിനത്തിൽ അഫ്ഗാനെ വിജയത്തിലെത്തിക്കാനും പരമ്പര സ്വന്തമാക്കാനും അദ്ദേഹത്തിന്‍റെ സെഞ്ച്വറി സഹായിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1നാണ് അഫ്ഗാൻ പട വിജയിച്ചത്.
ഏകദിന കരിയറിലെ തന്‍റെ എട്ടാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ എട്ട് സെഞ്ച്വറികൾ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബാറ്ററായി ഗുർബാസ് മാറി. ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ വിരാട് കോഹ്ലി എന്നിവരെയെല്ലാം മറികടന്നാണ് 22 വയസ്സുകാരനായ ഗുർബാസ് ഈ നേട്ടം കൈവരിച്ചത്. 22 വയസ്സും 349 ദിവസവുമായിരുന്നു എട്ട് സെഞ്ച്വറി തികക്കുമ്പോൾ ഗുർബാസിന്‍റെ പ്രായം.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 22 വര്‍ഷവും 357 ദിവസവും പ്രായമുള്ളപ്പോഴാണ് എട്ട് ഏകദിന സെഞ്ച്വറിനേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി 23ാം വയസ്സിലാണ് ഈ നേട്ടം കൈവരിക്കുന്നത്, മുന്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും 23 വയസ്സിൽ തന്നെയാണ് ഈ നേട്ടം കൈവരിക്കുന്നത്. 22 വര്‍ഷവും 312 ദിവസവും പ്രായമുള്ളപ്പോള്‍ എട്ടാം ഏകദിന സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
അതേസമയം പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് അഫ്ഗാന്‍ വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം അഫ്ഗാന്‍ 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ച്വറി നേടിയ ഗുര്‍ബാസിന്റെയും 70 റൺസ് നേടിയ അസ്മത്തുള്ള ഒമര്‍സായിയുടെയും നിര്‍ണായക ഇന്നിങ്‌സാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ബൗളിങ്ങിൽ നാല് വിക്കറ്റ് നേടിയ അസ്മതുള്ളാഹ് ഒമർസായി തന്നെയാണ് മത്സരത്തിലെ താരം. മുഹമ്മദ് നബി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശിനായി മഹ്മദുള്ളാഹ് 98 റൺസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.