രാഹുൽ ദ്രാവിഡിന് ഇനിയൽപം വിശ്രമിക്കാം; പരിശീലകനായി വി.വി.എസ് ലക്ഷ്മൺ
text_fieldsട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ കോച്ച് രാഹുൽ ദ്രാവിഡിനും സഹപരിശീലക സംഘത്തിനും വിശ്രമം നൽകി ബി.സി.സി.ഐ. മുൻ താരം വി.വി.എസ് ലക്ഷ്മണനാവും അടുത്ത ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ താൽക്കാലിക പരിശീലകൻ. സഹായികളായി മുൻ താരങ്ങളായ ഋഷികേശ് കനിത്കർ, സായ് രാജ് ബഹുതുലെ എന്നിവരുമുണ്ടാകും. ആദ്യമായല്ല വി.വി.എസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നത്. നേരത്തെ സിംബാബ്വെ, അയർലൻഡ് പര്യടനങ്ങളിലും അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും അദ്ദേഹം പരിശീലകനായിരുന്നു.
ന്യൂസിലാൻഡ് പര്യടനത്തിൽനിന്ന് സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, രവിചന്ദ്ര അശ്വിൻ എന്നിവർക്ക് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. നവംബർ 18ന് വെല്ലിങ്ടണിൽ ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യ മൂന്ന് ട്വന്റി 20 മത്സരങ്ങളും ഏകദിനങ്ങളും കളിക്കും.
ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ട്വന്റി 20 ടീമിനെ നയിക്കുന്നതെങ്കിൽ ശിഖർ ധവാനാണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ. ഋഷബ് പന്താണ് ഇരു ടീമിന്റെയും ഉപനായകൻ. ന്യൂസിലാൻഡ് പര്യടനത്തിന് ശേഷമുള്ള ബംഗ്ലാദേശ് പര്യടനത്തിൽ രോഹിതും കോഹ്‍ലിയും അശ്വിനും ടീമിൽ മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.