കട്ടക്കലിപ്പിൽ നടുറോഡിൽ കാറിന്‍റെ മിറർ തല്ലിത്തകർത്ത് ദ്രാവിഡ്; വിഡിയോ പങ്കുവെച്ച് കോഹ്ലി
text_fieldsഇന്ത്യൻ ക്രിക്കറ്റിലെ ശാന്തസ്വഭാവക്കാരനാണ് മുൻ ക്യാപ്റ്റനും ഇപ്പോൾ പരിശീലകനുമായ രാഹുൽ ദ്രാവിഡ്. എന്തൊക്കെ പ്രകോപനമുണ്ടായാലും ശാന്തത കൈവിടാത്ത ദ്രാവിഡിന്‍റെ മറ്റൊരു മുഖമാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി പങ്കുവെച്ച വിഡിയോയിലുള്ളത്. ട്രാഫിക് ജാമിൽ കുടുങ്ങിയ ദ്രാവിഡ് ഒപ്പമുള്ള കാറുകളിലെ ആളുകളെ ചീത്ത പറയുന്നതും സമീപത്തുള്ള കാറിന്‍റെ റിയർ വ്യു മിറർ തല്ലി തകർക്കുന്നതുമാണ് വിഡിയോയിലുള്ളത്.
വിഡിയോ കണ്ട ദ്രാവിഡ് ആരാധകരെല്ലാം ആദ്യമൊന്ന് ഞെട്ടി. തങ്ങളുടെ മാന്യനായ കളിക്കാരന് എന്തുപറ്റിയെന്നായിരുന്നു അവർ ആദ്യം ചിന്തിച്ചത്. പിന്നീട് യഥാർഥത്തിൽ നടന്നതല്ല, ദ്രാവിഡ് അഭിനയിച്ച ഒരു ക്രെഡിറ്റ് കാർഡിന്‍റെ പരസ്യമാണ് വിരാട് കോഹ്ലി പങ്കുവെച്ചതെന്ന് മനസിലായത്.
ക്രെഡ് എന്ന കമ്പനിക്ക് വേണ്ടിയാണ് ദ്രാവിഡിന്‍റെ പരസ്യചിത്രീകരണം. എന്തായാലും സമൂഹമാധ്യമങ്ങളിൽ ദ്രാവിഡിന്‍റെ പരസ്യം വൈറലാവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.