ബ്രിട്ടീഷ് ഹൈകമീഷണറെ കന്നഡ പഠിപ്പിച്ച് ദ്രാവിഡ്; വിഡിയോ കാണാം
text_fieldsബംഗളൂരു: മുൻ ഇന്ത്യൻ ടീം നായകൻ രാഹുൽ ദ്രാവിഡ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം പരിശീലകന്‍റെ റോളിലും തിളങ്ങുകയാണ്. ശ്രീലങ്കക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ ഇന്ത്യൻ ടീമിന് തന്ത്രമോതിയ ദ്രാവിഡ് രവി ശാസ്ത്രിയുടെ പിൻഗാമിയായി സീനിയർ ടീമിന്‍റെ പരിശീലകനാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
കോച്ചിന്‍റെ റോളിനൊപ്പം 'ഭാഷാ അധ്യാപകൻ' എന്ന റോൾ കൂടി ഏറ്റെടുത്ത ദ്രാവിഡിന്‍റെ ഒരു വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമീഷണറായ അലക്സ് എല്ലീസിനെയാണ് ദ്രാവിഡ് മാതൃഭാഷയായ കന്നഡ പഠിപ്പിച്ചത്. കന്നഡയിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പദപ്രയോഗമാണ് ദ്രാവിഡിൽ നിന്ന് എല്ലിസ് പഠിച്ചെടുത്തത്.
ഒരു റൺ എന്ന് അർഥം വരുന്ന 'ബേഗ ഒഡി' എന്ന കന്നഡ വാക്കാണ് ദ്രാവിഡ് എല്ലിസിനെ പഠിപ്പിച്ചത്. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോക്ക് ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. മുമ്പ് ക്രിക്കറ്റ് പദങ്ങൾ ഹിന്ദിയിയും തമിഴിലും എങ്ങനെയാണെന്നത് സംബന്ധിച്ച വിഡിയോകളും എല്ലിസ് ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.