ദ്രാവിഡിന് ഇന്ത്യയെ നമ്പർ വൺ ആക്കണം; പക്ഷേ, കൂടെ നിൽക്കാതെ പുറംതിരിഞ്ഞ് സഹതാരങ്ങൾ- ഗാംഗുലിയെ പറയാെത പറഞ്ഞ് ഗ്രെഗ് ചാപ്പൽ
text_fieldsന്യൂഡൽഹി: ബാറ്റ്സ്മാനായും അതുകഴിഞ്ഞ് പരിശീലകനായും ഇന്ത്യൻ ടീമിനെ അഭിമാനകരമായ നേട്ടങ്ങളിലേക്ക് വഴിനടത്തിയ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ വാഴ്ത്തി മുൻ ഓസീസ് താരം ഗ്രെഗ് ചാപ്പൽ. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കാനായിരുന്നു ദ്രാവിഡിന് മോഹമെങ്കിലും ദേശീയ ടീമിലെ സഹ താരങ്ങൾ കൂടെ നിന്നില്ലെന്ന് ഇന്ത്യൻ ടീം മുൻ പരിശീലകൻ കൂടിയായിരുന്ന ചാപ്പൽ കുറ്റപ്പെടുത്തി.
25 ടെസ്റ്റുകളിലും 79 ഏകദിനങ്ങളിലും 50 മത്സരങ്ങളിലും ദ്രാവിഡ് ഇന്ത്യയെ നയിച്ചിരുന്നു. ഈ സമയം, മുൻനിര താരം സൗരവ് ഗാംഗുലിയും കോച്ച് ചാപ്പലും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു. ഒടുവിൽ ചാപ്പലിെൻറ പുറത്താകലിൽ കാര്യങ്ങൾ എത്തി. 2007ൽ വിൻഡീസ് ലോകകപ്പിൽ ഇന്ത്യ രണ്ടാം റൗണ്ടിലെത്താൻ പോലുമാകാതെ പുറത്തായിരുന്നു. ഇതേ കുറിച്ച് കൂടിയായിരുന്നു ചാപ്പലിെൻറ പരാമർശം.
''ദ്രാവിഡ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കാൻ കൊതിച്ചു. ദുഃഖകരമെന്നു പറയട്ടെ, ചിലർ പിന്തുണച്ചില്ല. അവർക്ക് ടീമിൽ ഇടംമാത്രമായിരുന്നു ലക്ഷ്യം. ചില മുതിർന്ന താരങ്ങൾ കരിയറിനൊടുവിലായതിനായതിനാൽ എങ്ങനെയും ടീമിൽ ഇടമുറപ്പിക്കാനായിരുന്നു തിടുക്കം കാണിച്ചത്''- സൗരവ് ഗാംഗുലിയെ പറയാതെ പറഞ്ഞ് ചാപ്പൽ കുറ്റപ്പെടുത്തി. വിൻഡീസ് ലോകകപ്പിൽ ഇന്ത്യ ബംഗ്ലദേശിനോടും ശ്രീലങ്കയോടും പരാജയപ്പെട്ടിരുന്നു.
അതുകഴിഞ്ഞ്, ഗാംഗുലി ടീമിന് പുറത്തായതിനെയും ചാപ്പൽ പരാമർശിച്ചു. ''സൗരവ് പുറത്തായതോടെ താരങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങി. അദ്ദേഹത്തിന് പുറത്തേക്ക് വഴിയൊരുങ്ങുമെങ്കിൽ ആരും പുറത്താകുമെന്നുവന്നു. 12 മാസം ടീമിനൊപ്പം മികച്ച നിലയിൽ തുടർന്നു. അതുകഴിഞ്ഞ് വഷളായി''- ചാപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.