Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘​മാമനോടൊന്നും...

‘​മാമനോടൊന്നും തോന്നല്ലേ മക്കളെ’; ഹൈദരാബാദിലെ നിറഞ്ഞ ഗാലറിയുടെ ചിത്രവുമായി മന്ത്രി അബ്ദുറഹ്മാനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
‘​മാമനോടൊന്നും തോന്നല്ലേ മക്കളെ’; ഹൈദരാബാദിലെ നിറഞ്ഞ ഗാലറിയുടെ ചിത്രവുമായി മന്ത്രി അബ്ദുറഹ്മാനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
cancel

ബുധനാഴ്ച ഹൈദരാബാദിൽ അരങ്ങേറിയ ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവെച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘​ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം... മാമനോടൊന്നും തോന്നല്ലേ മക്കളെ’ എന്ന കുറിപ്പോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിന് മുമ്പ് ടിക്കറ്റ് നിരക്കിലെ വർധനവ് ചൂണ്ടിക്കാട്ടിയപ്പോൾ പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ ക​ളി​കാ​ണാ​ൻ വ​രേ​ണ്ട​തില്ലെന്ന മന്ത്രിയുടെ മറുപടി വൻ വിവാദങ്ങൾക്കിടയാക്കുകയും എൽ.ഡി.എഫ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കളി കാണാൻ സ്റ്റേഡിയത്തിലെത്താതെയായിരുന്നു മന്ത്രിക്ക് കാ​യി​ക കേ​രളത്തിന്റെ മറുപടി. അതിന് മുമ്പത്തെ നാ​ല് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലും നി​റ​ഞ്ഞു​ക​വി​ഞ്ഞ ഗാ​ല​റി അന്ന് ശു​ഷ്ക​മാ​യി​. 39,571 സീ​റ്റു​ക​ളു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ 12,000ത്തോ​ളം പേ​ർ മാ​ത്ര​മാ​ണെ​ത്തി​യ​ത്. ഇ​തി​ൽ പ​കു​തി​യും സൗ​ജ​ന്യ പാ​സു​ക​ളാ​യി​രു​ന്നു. 6200ഓ​ളം ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​റ്റു​പോ​യ​ത്. വി​ൽ​പ​ന​ക്കു​ള്ള​തി​ന്റെ അ​ഞ്ചി​ലൊ​ന്നു ടി​ക്ക​റ്റു​ക​ൾ​പോ​ലും വി​ൽ​ക്കാ​ത്ത​ത് കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ന​ട​ന്ന രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​യിരുന്നു.

മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യി​ക​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പ്ര​സ്താ​വ​ന​ങ്ങ​ൾ ടി​ക്ക​റ്റ് വി​ൽ​പ​ന​യെ ബാ​ധി​ച്ച​താ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ർ​ജ് ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket matchRahul MamkootathilMinister Abdurahman
News Summary - Rahul Mamkootathil trolled Minister Abdurahiman
Next Story