കൂക്കിവിളിച്ചവരെല്ലാം എഴുന്നേറ്റു കയ്യടിച്ചു; 'തഗ് ലൈഫ്' തേവാത്തിയ
text_fieldsഷാർജ: കഴിഞ്ഞ സീസൺ െഎ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിെൻറ ആദ്യജയത്തിനു പിന്നാലെ ഡ്രസിങ് റൂമിയിൽ കോച്ച് റിക്കി പോണ്ടിങ് ടീമിെൻറ പ്രകടനം വിലയിരുത്തുന്നു. തടിച്ച നോട്ട്ബുക്ക് നോക്കി ഒാരോരുത്തരുടെയും പ്രകടനം പരാമർശിച്ച് അഭിനന്ദിച്ച് മടങ്ങുന്നതിനിടെയാണ് ടീമംഗമായ രാഹുൽ തെവാത്തിയ കോച്ചിനെ തടഞ്ഞുനിർത്തി എന്തോ സംസാരിക്കുന്നത്. തൊട്ടുപിന്നാലെ കളിക്കാർക്കിടയിലേക്ക് മടങ്ങിയ പോണ്ടിങ് കളിയിൽ നാല് ക്യാച്ചെടുത്ത തെവാത്തിയയെയും അഭിനന്ദിച്ചു.
ഇതിനിടെ അരികിലെത്തിയ അക്സർ പേട്ടൽ അഭിനന്ദനം ഇരന്നുവാങ്ങരുതെന്ന് കൂട്ടുകാരനായ തെവാത്തിയയെ ഒാർമിപ്പിക്കുന്നു. അതിന് തെവാത്തിയയുടെ മറുപടി കുറച്ച് ഉറക്കെയായിരുന്നു. 'കൂട്ടുകാരാ... നിങ്ങൾക്ക് അർഹിച്ചതാണെങ്കിൽ പോരാടിയും നേടിയെടുക്കണം'...
ഇതാണ് രാഹുൽ തെവാത്തിയയുടെ മനസ്സ്. കാണികളെല്ലാം ശാപവാക്കുകൾ ചൊരിഞ്ഞ്, സ്റ്റംപ് ഒൗട്ട് ചെയ്തോ, ഹിറ്റ് വിക്കറ്റ് െചയ്തോ കളം വിടാൻ ആകാശ് ചോപ്രയും ഹർഷഭോഗ്ലയും മുതലുള്ളവർ ട്വീറ്റ് ചെയ്ത് അരമണിക്കൂർ സമയത്തിനുള്ളിൽ അവരെയെല്ലാം അവൻ ആരാധകരാക്കി മാറ്റി. ട്രോളുകളൊരുക്കി കാത്തിരുന്നവരെയെല്ലാം എണീറ്റുനിന്ന് കയ്യടിപ്പിച്ചു.
ഞായറാഴ്ച രാത്രിയിൽ രാജസ്ഥാൻ-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ സുഹൃത്തുക്കളെ വരെ വെറുപ്പിച്ച്, ക്രീസിലുണ്ടായിരുന്ന സഞ്ജു സാംസണിന് സ്ട്രൈക്ക് നൽകാൻ വരെ മടുപ്പിച്ച ശേഷം, വെറും എട്ട് പന്തിൽ അവൻ ക്രിക്കറ്റ് ലോകത്തെ പോക്കറ്റിലാക്കി, വീരപുരുഷനായി.
എല്ലാ ചേരുവകളുമുള്ള ഒരു സിനിമക്കഥയുടെ ൈക്ലമാക്സിൽ സൂപ്പർ ഹീറോ ആയി അവതരിക്കുന്ന നായകനെ പോലെയായിരുന്നു ഇൗ ഹരിയാനക്കാരെൻറ വരവ്. ഷെൽഡൺ കോട്രൽ എന്ന ആജാനബാഹുവായ വിൻഡീസുകാരെൻറ ഒാവറിൽ അഞ്ച് സിക്സ് പറത്തിയത് കൊണ്ടുമാത്രമല്ല, അസാധ്യമെന്നുറപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ കൈപിടിച്ചുയർത്തിയ മനക്കരുത്ത് കൂടി കൈയടി നേടി.
കഴിഞ്ഞ ആറുവർഷമായി െഎ.പി.എല്ലിലുണ്ടെങ്കിലും ആരാധകരുടെ മനസ്സിൽ ആ പേര് പതിഞ്ഞിരുന്നില്ല. ലെഗ് സ്പിന്നറും അവശ്യഘട്ടങ്ങളിൽ ബാറ്റിങ്ങുമുള്ള ഒാൾറൗണ്ടറായി പലടീമുകളിൽ മാറിമറിഞ്ഞു. 2014ൽ രാജസ്ഥാൻ റോയൽസിലായിരുന്നു തുടക്കം. പിന്നീട് കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി കാപിറ്റൽസ് എന്നിവയിലൂടെ ഇൗ സീസണിൽ വീണ്ടും രാജസ്ഥാൻ റോയൽസിലെത്തി. എവിടെയും മനസ്സിൽകോറിയിടാവുന്ന ചിത്രംപതിപ്പിക്കാനായില്ല. അതിനെല്ലാമുള്ള കടംവീട്ടലായിരുന്നു കഴിഞ്ഞ രാത്രിയിലെ ഇന്നിങ്സ്.
ആദ്യം പന്തിനെ തൊടാൻ വിഷമിച്ച ബാറ്റുമായി ക്രീസിൽ വീശിക്കളിച്ച് നാണംകെടുകയായിരുന്നു. ഒടുവിൽ 18 പന്തിൽ 51 റൺസ് വേണമെന്നിരിക്കെ ഷെൽഡൺ കോട്രൽ എറിഞ്ഞ 18ാം ഒാവറിൽ കളി മാറ്റി.ഫലമോ ആദ്യ 23 പന്തിൽ വെറും 17 റൺസെടുത്ത താരം, അടുത്ത എട്ട് പന്തിൽ 36 റൺസുമായി രാജസ്ഥാെൻറ ചരിത്ര വിജയത്തിൽ നിറഞ്ഞാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.