ട്രോൾ ഉണ്ടാക്കിയവനെ കൊണ്ടുതന്നെ അത് പിൻവലിപ്പിച്ച് രാഹുൽ തെവാട്ടിയ
text_fieldsപഞ്ചാബ്- രാജസ്ഥാൻ റോയൽസ് മത്സരം കണ്ടവർ രാഹുൽ തെവാട്ടിയയെ മനസിലെങ്കിലും കുറ്റം പറയാത്തവരായിട്ടുണ്ടാവില്ല. പഞ്ചാബിെൻറ കൂറ്റൻ വിജയ ലക്ഷ്യം മറികടക്കാൻ ഒരു ഘട്ടത്തിൽ സഞ്ജു വി സാംസൺ ആഞ്ഞടിക്കുേമ്പാൾ മറുവശത്ത് തെവാട്ടിയ അടാർ മുട്ടലായിരുന്നു.
ഒന്നു രണ്ടു ബാളുകളല്ല.16 പന്തിൽ 7 റൺസ്!. ഇവൻ എല്ലാ കുളമാക്കുമെന്ന് പഞ്ചാബ് ആരാധകർ ഒന്നടങ്കം പറഞ്ഞു. എന്നാൽ, സഞ്ജു മടങ്ങിയതോടെ ആരാധകർ കണ്ടത് മറ്റൊരു തെവാട്ടിയയെയാണ്.
സഞ്ജു മടക്കത്തിൽ തോൽവി ഉറപ്പിച്ച രാജസ്ഥാൻ നിരയിൽ സ്വന്തം താരങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു തെവാട്ടിയയുടെ പ്രകടനം. 23 പന്തിൽ 63 റൺസ് വേണമെന്ന നിലയിലാണ് സഞ്ജു പുറത്തായത്.
പിന്നെ തെവാട്ടിയ രംഗം വാണു. ഷെൽഡൺ കോട്രൽ എറിഞ്ഞ 18ാം ഒാവറിൽ കളി മാറ്റി. അഞ്ച് സിക്സറുകളുമായി തെവാട്ടിയ ജാതകം തിരുത്തി. 23 പന്തിൽ 17 റൺസെടുത്ത താരം, അടുത്ത ആറ് പന്തിൽ 30 റൺസ് അടിച്ചുകൂട്ടി വിസ്മയിപ്പിച്ചു.
31 പന്തിൽ ഏഴ് സിക്സുമായി 53 റൺസാണ് തെവാട്ടിയ നേടിയത്. പിന്നാലെ ജൊഫ്ര ആർച്ചർ (13) ടീമിന് വിജയം സമ്മാനിച്ചു. നാലുവിക്കറ്റിന് രാജസ്ഥാെൻറ ചരിത്ര ജയം.
യുവരാജ് സിങു താരത്തിന് ആശംസകളുമായി എത്തി. ആറു സിക്സ് അടിച്ചു തെൻറ റെക്കോർഡ് തകർക്കാത്തതിന് നന്ദിയെന്നായിരുന്നു തമാശയിൽ യുവരാജ് ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.