രാജ്യത്തിന്റെ അഭിമാന നിമിഷം ഡബ്ലിനിൽ ആഘോഷമാക്കി ഇന്ത്യൻ താരങ്ങൾ
text_fieldsഡബ്ലിൻ: ഇന്ത്യ-അയർലൻഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ വില്ലനായി മഴയെത്തി. മഴയും വെളിച്ചക്കുറവും തുടരുന്നതിനാൽ മത്സരം വൈകിയേക്കും.
അതേസമയം, ഒരോ ഇന്ത്യക്കാരുടെയും സ്വപ്ന സാക്ഷാൽക്കാരമായ ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി പൂർത്തിയാകുന്ന അഭിമാന നിമിഷങ്ങളെ ടീം ഇന്ത്യ ആഘോഷമാക്കി. ഡബ്ലിനിലെ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ ടെലിവിഷനിലാണ് ടീം അംഗങ്ങൾ ചാന്ദ്രദൗത്യം കണ്ടത്. ആകാംശയോടെ ടിവിയിലേക്ക് നോക്കിയിരിക്കുന്ന, ഒടുവിൽ ആഘോഷപൂർവം മധുരം വിതരണം ചെയ്യുന്ന ടീം അംഗങ്ങളുടെ ദൃശ്യങ്ങൾ ബി.സി.സി.ഐ എക്സിൽ പങ്കുവെച്ചു.
ആദ്യ രണ്ടു കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ക്ലീൻ സ്വീപ്പിനുള്ള തയാറെടുപ്പിലാണ്. ആതിഥേയരെ സംബന്ധിച്ച് ആശ്വാസ ജയം അഭിമാന പ്രശ്നവും. ഇതുവരെ അവസാന ഇലവനിൽ ഇടംപിടിക്കാത്തവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയെ സംബന്ധിച്ച് മൂന്നാം മത്സരം. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയുമായെത്തിയ സന്ദർശകരെ സംബന്ധിച്ച് താരോദയ സന്ദർഭങ്ങൾ പരമ്പര നൽകി.
വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ, പേസർ ആവേഷ് ഖാൻ, സ്പിൻ ഓൾറൗണ്ടർ ഷഹബാസ് അഹ്മദ് എന്നിവർ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബെഞ്ചിലായിരുന്നു. പരിക്കുമാറി തിരിച്ചുവന്ന ജസ്പ്രീത് ബുംറയെ സംബന്ധിച്ച് ആവേശവും ആശ്വാസവും നൽകുന്നതാണ് പരമ്പര. ബൗളിങ്ങിൽ ഫോമിലേക്കുയർന്ന ബുംറക്ക് നായകനെന്ന നിലയിൽ പരമ്പരനേട്ടവുമുണ്ടാക്കാനായി. ഐ.പി.എൽ വെടിക്കെട്ടുകാരൻ റിങ്കു സിങ് രണ്ടാം മത്സരത്തിൽ 21 പന്തിൽ 38 റൺസടിച്ച് തുടക്കം ഗംഭീരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.