Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമഴ മുടക്കി; അവസാന...

മഴ മുടക്കി; അവസാന ട്വന്റി 20 ഉപേക്ഷിച്ചു, പരമ്പര നേട്ടത്തോടെ ഇന്ത്യക്ക് മടക്കം

text_fields
bookmark_border
മഴ മുടക്കി; അവസാന ട്വന്റി 20  ഉപേക്ഷിച്ചു, പരമ്പര നേട്ടത്തോടെ ഇന്ത്യക്ക് മടക്കം
cancel

ഡ​ബ്ലി​ൻ: ആശ്വാസജയം നേടാനുള്ള ആതിഥേയരുടെ കാത്തിരിപ്പിനെ മഴ ചതിച്ചു. ഇ​ന്ത്യ-​അ​യ​ർ​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മത്സരം ഉപേക്ഷിച്ചു. രണ്ടു മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് മഴ കാര്യങ്ങൾ എളുപ്പമാക്കി. അവസാന മത്സരം കളിക്കാതെ തന്നെ ക്ലീ​ൻ സ്വീ​പ്പുമായി ഇന്ത്യക്ക് മടങ്ങാം.

സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി യു​വ​നി​ര​യു​മാ​യെ​ത്തി​യ ഇന്ത്യക്ക് ബാക്കപ്പ് കരുത്ത് അളക്കാനുള്ള അവസരമായിരുന്നു അയർലൻഡ് പര്യടനം. പേസർ പ്രസിദ്ധ് കൃഷ്ണക്കും വെടിക്കെട്ട് ബാറ്റർ റിങ്കുസിങ്ങിനും ട്വന്റി 20യിൽ അരങ്ങേറ്റം കുറിക്കാനായി.

പ​രി​ക്കു​മാ​റി തി​രി​ച്ചു​വ​ന്ന സ്റ്റാർ ബൗളർ ജ​സ്പ്രീ​ത് ബും​റ​യാണ് ടീം ഇന്ത്യയെ നയിച്ചത്. ലോകകപ്പിനും ഏഷ്യകപ്പിനും മുൻപുള്ള പരിശീലനം എന്ന നിലയിലാണ് ബുംറയെ അയർലൻഡിലേക്ക് അയച്ചത്. രണ്ടു മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റെടുത്ത് ബുംറ വരവറിയിച്ചു. നായകൻ ജ​സ്പ്രീ​ത് ബുംറയെ തന്നെയാണ് പ്ലെയർ ഓഫ് സിരീസായി തിരഞ്ഞെടുത്തത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainirelandIndiamatch abandoned
News Summary - Rain interrupted the game; Final Twenty20 match abandoned, India return with series win
Next Story