പന്തിന്‍റെ സഹോദരിയുടെ കല്യാണത്തിന് ചുവടുകളുമായി റെയ്നയും ധോണിയും; വീഡിയോ വമ്പൻ വൈറൽ-Video
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തംവെച്ച് മുൻ താരങ്ങളായ എം.എസ് ധോണിയും സുരേഷ് റെയ്നയും. മുസ്സൂറിയിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളുടെ ഡാൻസ് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സൂഫി ഖവാലിയായ 'ദമാ ദം മസ്‌ത് ഖലന്ദർ' എന്ന ഗാനത്തിനാണ് ധോനിയും റെയ്നയും പന്തുമെല്ലാം ചുവടുവെച്ചത്.
പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു ഇരുവരുടെയും ഡാൻസ്. പന്തും മറ്റ് സുഹൃത്തുക്കളും ഇവരുടെയൊപ്പമുണ്ടായിരുന്നു. സാക്ഷിയും ബിസിനസുകാരനായ അങ്കിത് ചൗധരിയുമാണ് വിവാഹിതരാകുന്നത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലാണ്.
കുടുംബത്തോടൊപ്പം ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ വിമാനമാർഗ്ഗം എത്തിയ ധോണി അപൂർവമായി മാത്രമേ ഇങ്ങനെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാറുള്ളൂ.
ചൊവ്വാഴ്‌ച രാത്രി നടന്ന ചടങ്ങിനാണ് ധോണിയും റെയ്‌നയുമടക്കമുള്ളവർ എത്തിയത്. ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഋഷഭ് പന്ത്. ദുബായിൽനിന്ന് തിങ്കളാഴ്‌ചയാണ് പന്ത് വിവാഹ ചടങ്ങിനായി എത്തിയത്. സഹോദരിയുടെ വിവാഹത്തിന്‍റെ ഭാഗമായി നടന്ന ഹൽദി, മെഹന്തി, സംഗീത പരിപാടികളിൽ പന്ത് പങ്കെടുത്തു. അടുത്ത ദിവസങ്ങളിലായുള്ള പരിപാടികളിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും പങ്കെടുത്തേക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.