തകർച്ചയിൽനിന്ന് കുതിച്ചുയർന്ന് രാജസ്ഥാൻ; ബാംഗ്ലൂരിന് 178 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: അഞ്ച് ഓവറിനിടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 18 റൺസ്. 20 ഓവർ കഴിയുേമ്പാൾ ഒരു വിക്കറ്റ് ബാക്കിനിൽക്കെ 177 റൺസ്. തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിപ്പിച്ച് ഒടുവിൽ രാജസ്ഥാൻ റോയൽസിന്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മാന്യമായ സ്കോർ. ശിവം ദുബെ (32 പന്തിൽ 46), രാഹുൽ തെവാത്തിയ (23 പന്തിൽ 40) എന്നിവരുടെ കൂറ്റൻ അടികളാണ് ടീമിനെ കരകയറ്റിയത്. ക്യാപ്റ്റർ സഞ്ജു സാംസൺ (21), റിയാൻ പരാഗ് (25) എന്നിവരും മികച്ച പിന്തുണ നൽകി.
രണ്ടാമത്തെ ഓവറിൽ ജോസ് ബട്ട്ലെറിന്റെ കുറ്റി തെറിപ്പിച്ച് സിറാജാണ് ബാംഗ്ലൂരിനായി വിക്കറ്റ് വേട്ട തുടങ്ങിയത്. അടുത്തടുത്ത ഓവറുകളിൽ മനാൻ വൊഹ്റയും ഡേവിഡ് മില്ലറും പുറത്തായി. സഞ്ജുവിന്റെ ചെറുത്തുനിൽപ്പിനും വലിയ ആയുസ്സുണ്ടായിരുന്നില്ല. എട്ടാമത്തെ ഓവറിൽ നായകൻ മടങ്ങുേമ്പാൾ ടീം സ്കോർ 43-4.
പിന്നീട് ശിവം ദുബെയും റിയാൻ പരാഗും ചേർന്ന് 66 റൺസിൻറെ കൂട്ടുകെട്ട് പടുത്തുയർത്തു. അവസാന ഓവറുകളിൽ തെവാത്തിയ സ്കോറിങ്ങിന് വേഗം കൂട്ടി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജും ഹർഷൽ പേട്ടലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.