Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവമ്പന്മാർ ഒന്നടങ്കം...

വമ്പന്മാർ ഒന്നടങ്കം തകർന്നു; രാജസ്​ഥാ​നെ ഒറ്റക്കു താങ്ങി മഹിപാൽ, ബാംഗ്ലൂരിന്​ ജയിക്കാൻ 155

text_fields
bookmark_border
വമ്പന്മാർ ഒന്നടങ്കം തകർന്നു; രാജസ്​ഥാ​നെ ഒറ്റക്കു താങ്ങി മഹിപാൽ, ബാംഗ്ലൂരിന്​ ജയിക്കാൻ 155
cancel

ഷാർജ: നെട​ുന്തൂണായിരുന്ന മുൻനിര താരങ്ങളെല്ലാം ബാംഗ്ലൂർ ബൗളിങ്ങ്​​ മികവിന്​ മുന്നിൽ തകർന്നടി​ഞ്ഞപ്പോൾ പ്രതീക്ഷിച്ച സ്​കോറിലേക്കെത്താതെ തളർന്ന്​ രാജസ്​ഥാൻ റോയൽസ്​. ഐ.പി.എൽ മിന്നും പോരാട്ടത്തിൽ ടോസ്​ നേടി ബാറ്റിങ്​​ തെരഞ്ഞെടുത്ത രാജസ്​ഥാന്​ നിശ്ചിത ഓവറിൽ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 154 റൺസ്​ എടുക്കാനേ കഴിഞ്ഞുള്ളൂ.


ഒരു ഘട്ടത്തിൽ വൻ പതനം മണത്തിരുന്ന ടീമിനെ ഒറ്റക്ക്​ താങ്ങി രാജസ്​ഥാൻകാരൻ തന്നെയായ മഹിപാൽ ലോംറോറാണ് ​(39 പന്തിൽ 47) പൊരുതാവുന്ന സ്​കോറിലേക്ക്​ എത്തിച്ചത്​. മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ യുസ്​വേന്ദ്ര ചഹൽ, ഇശുറു ഉദാന (രണ്ടു വിക്കറ്റ്​), നവദീപ്​ സൈയ്​നി( ഒരു വിക്കറ്റ്​) എന്നിവരാണ്​ രാജസ്​ഥാ​െൻറ നടുവൊടിച്ചത്​.


മികച്ച കൂട്ടുകെട്ടിന്​ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തും ജോസ്​ ബട്ട്​ലറും ശ്രമിക്കുന്നതിനിടയിൽ മൂന്നാം ഒാവറിലാണ്​ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​ കളി വരുതിയിലാക്കുന്നത്​. ആദ്യം സ്​റ്റീവ്​ സ്​മിത്ത്​(5), പിന്നാലെ ജോസ്​ബട്ട്​ലറും (22) സഞ്​ജു വി സാംസണും (4). അതിനിടക്ക്​ റോബിൻ ഉത്തപ്പയെ(17) കൂട്ടു പിടിച്ചായിരുന്നു മഹിപാലി​െൻറ (47) രക്ഷാപ്രവർത്തനം.

ആറാമനായി എത്തിയ റിയാൻ പ്രാഗും(16) മഹിപാലിന്​ പിന്തുണനൽകി. ഒടുവിൽ എത്തിയ രാഹുൽ തെവാത്തിയയും(12 പന്തിൽ 24) ജോഫ്ര ആർച്ചറും(10 പന്തിൽ 16) വീശിയടിച്ചതോടെയാണ്​ ടീം സ്​കോർ 154ലേക്ക്​ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Challengers BangaloreRajasthan Royalsipl 2020
Next Story