Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജസ്​ഥാൻ റോയൽസ് താരം...

രാജസ്​ഥാൻ റോയൽസ് താരം ചേതൻ സകരിയയുടെ പിതാവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
chatan sakariya father death
cancel

ന്യൂഡൽഹി: രാജസ്​ഥാൻ റോയൽസ്​ പേസർ ചേതൻ സകരിയയുടെ പിതാവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഗുജറാത്തിലെ ഭാവ്​നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.

രാജസ്​ഥാൻ റോയൽ സമൂഹ മാധ്യമങ്ങളിലൂടെയാണ്​ കാൻജിഭായ്​ സകരിയയുടെ മരണ വിവരം അറിയിച്ചത്​. ടെ​േമ്പാ ഡ്രൈവറായിരുന്ന കാൻജിഭായ്​യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ​െവന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്​ഥയിൽ കുടുംബത്തിന്​ എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്​ദാനം ചെയ്​തു.

അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്​ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ചേതന്​ സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്​ടമായിരുന്നു.

സയിദ്​ മുഷ്​താഖ്​ അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല. നേരത്തെ ഇന്ത്യൻ വനിത ക്രിക്കറ്റ്​ താരം വേദ കൃഷ്​ണമൂർത്തിയുടെ മാതാവിന്‍റെയുംസഹോദരിയുടെയും ജീവൻ കോവിഡ്​ കവർന്നിരുന്നു. മാതാവ്​ കഴിഞ്ഞ മാസം മരിച്ചപ്പോൾ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സഹോദരിയുടെ അന്ത്യം.

ഈ സീസണിൽ രാജസ്​ഥാനായി ഏഴ്​ മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്​ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ്​ സ്റ്റാഫുകൾക്കും കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ടൂർണമെന്‍റ്​ അനിശ്ചിത കാലത്തേക്ക്​ നീട്ടി​വെച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan Royalscovid deathChetan Sakariya
News Summary - Rajasthan Royals bowler Chetan Sakariya's Father Dies Of COVID-19
Next Story