കോവിഡ് പ്രതിരോധത്തിനായി 7.5 കോടി നൽകി രാജസ്ഥാൻ റോയൽസ്; സംഭാവന നൽകുന്ന ആദ്യത്തെ ടീം
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഒരു മില്യൺ ഡോളർ (7.5 കോടി) സംഭാവന നൽകി രാജസ്ഥാൻ റോയൽസ്. ഉടമകളായ രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷൻ, ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് എന്നിവയിലൂടെയാകും തുക വിനിയോഗിക്കുക . കോവിഡ് പ്രതിരോധത്തിനായി തുക വിലയിരുത്തുന്ന ആദ്യ ഐ.പി.എൽ ടീമാണ് രാജസ്ഥാൻ. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസിെൻറ നായകൻ.
ഇന്ത്യയിലുടനീളമുള്ളവരെ സഹായിക്കാനാണ് പണം നൽകുന്നതെന്നും രാജസ്ഥാൻ സംസ്ഥാനത്തിനായിരിക്കും മുൻഗണനയെന്നും ടീം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ടീം ഉടമകളും കളിക്കാരും ഒത്തുചേർന്നതാണ് സംരംഭത്തെ ഉദ്ദേശിച്ച തോതിലേക്ക് എത്തിക്കാൻ പ്രാപ്തമാക്കിയതെന്നും റോയൽസ് പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് 37 ലക്ഷം രൂപയും മുൻ ആസ്ട്രേലിയൻ താരം ബ്രറ്റ് ലീ 40 ലക്ഷത്തോളം രൂപയും കോവിഡ് പ്രതിരോധത്തിനായി സംഭാവനയായി നൽകിയിരുന്നു. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കേ അരങ്ങേറുന്ന ഐ.പി.എല്ലിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുകയും താരങ്ങൾ സഹായിക്കണമെന്നും ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.