ചെെന്നെക്കെതിരെ തകർപ്പൻ ജയം; പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി സഞ്ജുവും സംഘവും
text_fieldsഅബൂദബി: ടേബിൾ ടോപ്പേഴ്സായ ചെന്നൈ സൂപ്പർകിങ്സിനെ ഏഴുവിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഐ.പി.എൽ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റുതുരാജ് ഗെയ്ക്വാദിന്റെ (101*) കന്നി സെഞ്ച്വറിയുടെ കരുത്തിൽ ചെന്നെ 20 ഓവറിൽ നാലുവിക്കറ്റന് 189 റൺസ് അടിച്ചുകൂട്ടി.
എന്നാൽ ഓപണർ യശസ്വി ജയ്സ്വാളിന്റെയും (21 പന്തിൽ 50) ശിവം ദുബെയുടെയും (42 പന്തിൽ 64) അർധെസഞ്ച്വറികളുടെ മികവിൽ രാജസ്ഥാൻ 15 പന്തുകളും ഏഴുവിക്കറ്റും ബാക്കിനിൽക്കേ വിജയം പിടിച്ചെടുത്തു.
േപായിന്‍റ് പട്ടിക ഇങ്ങനെ
12 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി പട്ടികയിൽ മുമ്പൻമാരായ ചെന്നൈയും ഡൽഹി ക്യാപിറ്റൽസും നേരത്തെ പ്ലേഓഫിന് യോഗ്യത നേടി. 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേഓഫ് പ്രതീക്ഷയിലാണ്.
12 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് നിലവിൽ നാലാമത്. പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് എന്നിവർക്ക് 10 പോയിന്‍റ് വീതമാണെങ്കിലും നെറ്റ്റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് കെ.കെ.ആർ നാലിൽ നിൽക്കുന്നത്.
ഓറഞ്ച് ക്യാപ്
12 മത്സരങ്ങളിൽ നിന്ന് 508 റൺസുമായി ചെന്നൈയുടെ യുവതാരം റുതുരാജ് ഗെയ്ക്വാദ് റൺവേട്ടക്കാരിൽ ഒന്നാമത്. കെ.എൽ. രാഹുലും (489) സഞ്ജു സാംസണുമാണ് (480) റുതുരാജിന് വെല്ലുവിളി ഉയർത്തുന്നത്.
പർപ്പിൾ ക്യാപ്
11മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുമായി ആർ.സി.ബിയുടെ ഹർഷൽ പേട്ടലാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ. ആവേഷ് ഖാൻ (21), ജസ്പ്രീത് ബൂംറ (17), അർഷദീപ് പേട്ടൽ (17) എന്നിവരാണ് തുടർന്നുള്ള ദിവസങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.