ചെന്നൈക്കെതിരെ രാജസ്ഥാന് 189 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 189 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആരും 40 റൺസിന് മുകളിൽ നേടിയില്ലെങ്കിലും എല്ലാവരും അവരുടേതായ സംഭാവനകൾ നൽകിയതോടെ ടീം സ്കോർ മികച്ചനിലയിൽ എത്തുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ധോണിപ്പട 188 റൺസെടുത്തത്.
ഗെയ്കവാദും ഡുപ്ലസിസും ചേർന്ന് തുടങ്ങിയ ഒാപണിങ് കൂട്ടുകെട്ട് ഭീഷണിയാകുേമ്പാഴേക്കും ചെന്നൈയുടെ ആദ്യ വിക്കറ്റ് വീണു. ടീ സ്കോർ 25ൽ എത്തിനിൽക്കെ ഗെയ്കവാദിനെ മുസ്തഫിസുർ റഹ്മാൻ പുറത്താക്കി. പിന്നീട് വന്ന മുഈൻ അലിയും മറ്റു ബാറ്റ്സ്മാൻമാരും രണ്ടക്കം കടന്നശേഷമാണ് പുറത്തായത്.
ഗെയ്കവാദ് (10), ഡുെപ്ലസിസ് (33), മുഈൻ അലി (26), സുരേഷ് റെയ്ന (18), റായ്ഡു (8), ധോണി (13), സാം കറൻ (13), ബ്രാവോ (20) എന്നിവരുടെ ചെറിയ സംഭാവനകൾ ടീമിനെ വലിയ സ്കോറിൽ എത്തിച്ചു. ജഡേജ (എട്ട്), താക്കൂർ (ഒന്ന്) എന്നിവരാണ് രണ്ടക്കം കാണാതെ പുറത്തായവർ.
രാജസ്ഥാന് വേണ്ടി ചേതൻ സകരിയ മൂന്ന് വിക്കറ്റ് നേടി. ക്രിസ് മോറിസ് രണ്ടും മുസ്തഫിസുർ റഹ്മാൻ, രാഹുൽ തെവാതിയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.