ഹമ്പട എ.ബി.ഡി; ബാംഗ്ലൂരിന് ഏഴുവിക്കറ്റിെൻറ തകർപ്പൻ ജയം
text_fieldsദുബൈ: ക്രിക്കറ്റിൽ എ.ബി ഡിവില്ലിയേഴ്സിന് മാത്രം കഴിയുന്ന മാന്ത്രികതകളുണ്ട്. ഇക്കുറി അതിന് സാക്ഷിയായത് ദുബൈ സ്റ്റേഡിയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 177 റൺസിെൻറ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനായി 22 പന്തിൽ 55 റൺസുമായി ഡിവില്ലിയേഴ്സ് നിറഞ്ഞാടിയതോടെ ബാംഗ്ലൂർ വിജയം തട്ടിയെടുക്കുകയായിരുന്നു. ആറുസിക്സറുകളാണ് ഡിവില്ലിയേഴ്സിെൻ ബാറ്റിൽനിന്നും പറന്നത്.
പയ്യെക്കളിച്ച ദേവ്ദത്ത് പടിക്കൽ (37 പന്തിൽ നിന്നും 35), നായകൻ വിരാട് കോഹ്ലി (32 പന്തിൽ നിന്നും 43) എന്നിവർ ഒരുക്കിയ അടിത്തറയിൽ എ.ബി ഡിവില്ലിയേഴ്സ് നിറഞ്ഞാടുകയായിരുന്നു. 19 റൺസെടുത്ത ഗുർക്രീത് സിങ് എ.ബിക്ക് മികച്ച പിന്തുണ നൽകി. രാജസ്ഥാന നിരയിൽ ജോഫ്ര ആർച്ചറടക്കമുള്ള ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ജയ്ദേവ് ഉനദ്കടിെൻറ 19ാം ഓവറിൽ മൂന്ന് സിക്സറുകളക്കം അടിച്ചെടുത്ത 25 റൺസാണ് ബാംഗ്ലൂരിനെ വിജയതീരമണച്ചത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാനായി ഫോം വീണ്ടെുത്ത സ്റ്റീവൻ സ്മിത്തും (36 പന്തിൽ 57), റോബിൻ ഉത്തപ്പയുമാണ് (22 പന്തിൽ 41) തിളങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ 9 റൺസെടുത്ത് പുറത്തായി. ബാംഗ്ലൂരിനായി നാലോവറിൽ 26 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത ക്രിസ് മോറിസ് തെൻറ ക്ലാസ് തെളിയിച്ചപ്പോൾഫോമിലുള്ള യൂസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.