അക്ഷയ് ചന്ദ്രൻ 150; രഞ്ജിയിൽ കേരളം 475ന് പുറത്ത്; ഝാർഖണ്ഡ് മൂന്നിന് 87
text_fieldsറാഞ്ചി: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ് സി മത്സരത്തിൽ ഝാർഖണ്ഡിനെതിരെ രണ്ടാം ദിനം കേരളം ഒന്നാമിന്നിങ്സിൽ 475 റൺസിന് പുറത്തായി. ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ ക്രീസിലുണ്ടായിരുന്ന അക്ഷയ് ചന്ദ്രന്റെ ശതകമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.
അക്ഷയ് 150 റൺസെടുത്ത് മടങ്ങി. ആതിഥേയർ ഒന്നാമിന്നിങ്സിൽ മൂന്നിന് 87 എന്ന നിലയിലാണ്. കേരളത്തിനിപ്പോൾ 388 റൺസിന്റെ മുൻതൂക്കമുണ്ട്. ബുധനാഴ്ച ആറിന് 276ൽനിന്നാണ് അക്ഷയിയും സിജോമോൻ ജോസഫും ബാറ്റിങ് പുനരാരംഭിച്ചത്. സിജോ 83 റൺസുമായി മികച്ച പിന്തുണ നൽകി. ബേസിൽ തമ്പി ഒമ്പതും വൈശാഖ് ചന്ദ്രൻ പത്തും റൺസെടുത്ത് മടങ്ങിയപ്പോൾ ഫാസിൽ ഫാനൂസ് (ആറ്) പുറത്താവാതെ നിന്നു.
ചൊവ്വാഴ്ച ക്യാപ്റ്റൻ സഞ്ജു സാംസൺ, ഓപണർമാരായ രോഹൻ പ്രേം, രോഹൻ കുന്നുമ്മൽ എന്നിവരും അർധ ശതകം നേടിയിരുന്നു. ഝാർഖണ്ഡിന് വേണ്ടി ഷഹബാദ് നദീം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇവരുടെ ക്യാപ്റ്റൻ വിരാട് സിങ്ങും (18) സൗരവ് തിവാരിയുമാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.