കോവിഡ് കളിക്കളത്തെ നിശ്ചലമാക്കാൻ തുടങ്ങി; രഞ്ജിയും സി.കെ. നായിഡു ട്രോഫിയും മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രഞ്ജി സീസൺ ബി.സി.സി.ഐ നീട്ടിവെച്ചു. ജനുവരി 13 മുതലായിരുന്നു ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ രഞ്ജി ആരംഭിക്കാനിരുന്നത്.
രഞ്ജിക്കൊപ്പം സി.കെ. നായിഡു ട്രോഫി, വനിത ട്വന്‍റി20 ലീഗ് എന്നിവയും മാറ്റിവെച്ചതായി ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു. രഞ്ജിയും സി.കെ. നായിഡു ട്രോഫിയും ഈ മാസമായിരുന്നു തുടങ്ങാനിരുന്നത്. എന്നാൽ വനിത ട്വന്‍റി20 ലീഗിന് അടുത്തമാസമായിരുന്നു കിക്കോഫ്.
'കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്‍റെയും മാച്ച് ഒഫീഷ്യലുകളുടെയും മറ്റ് പങ്കെടുക്കുന്നവരുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ബി.സി.സി.ഐ ആഗ്രഹിക്കുന്നില്ല. അതിനാൽ മൂന്ന് ടൂർണമെന്‍റുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ടൂർണമെന്‍റുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കും'-ബി.സി.സി.ഐ അറിയിച്ചു.
അടുത്തിടെ ബംഗാൾ ക്രിക്കറ്റ് ടീമിലെ ആറ് പേർക്ക് കോവിഡ് ബാധിച്ചിരുന്നു. മുംബൈയുടെ ഇന്ത്യൻ താരം ശിവം ദുബെയും രോഗബാധിതനായി. ബംഗളുരു, കൊൽക്കത്ത എന്നിവയുൾപ്പെടെ ആറ് നഗരങ്ങളിലായാണ് രഞ്ജി ട്രോഫി നടക്കാനിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.