രഞ്ജി ട്രോഫി: കേരളം-അസം സമനില
text_fieldsഗുവാഹതി: രഞ്ജി ട്രോഫി സീസണിൽ കേരളത്തിന്റെ രണ്ടാം മത്സരവും സമനിലയിൽ പിരിഞ്ഞു. അസമിനെതിരെ ഇന്നലെ സമാപിച്ച കളിയിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ സന്ദർശകർ മൂന്ന് പോയന്റും സ്വന്തമാക്കി.
അസമിന് ഒരു പോയന്റും ലഭിച്ചു. നാലാം നാൾ ഫോളോ ഓൺചെയ്ത സന്ദർശകർ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 212 റൺസെന്ന ശക്തമായ നിലയിലായിരിക്കെയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. സ്കോർ: കേരളം 419, അസം 248, 212/3.
ഒന്നാം ഇന്നിങ്സിൽ 131 റൺസ് നേടിയ കേരള താരം സച്ചിൻ ബേബി പ്ലെയർ ഓഫ് ദ മാച്ചായി. ഇന്നലെ രാവിലെ ഏഴിന് 231ൽ ബാറ്റിങ് പുനരാരംഭിച്ച അസം ഒന്നാം ഇന്നിങ്സിൽ 248ന് പുറത്തായി. ബേസിൽ തമ്പി അഞ്ചും ജലജ് സക്സേന നാലും വിക്കറ്റ് വീഴ്ത്തി. 171 റൺസ് ലീഡാണ് കേരളത്തിന് ലഭിച്ചത്. ഫോളോ ഓൺ ചെയ്ത ആതിഥേയർ ഓപണർ രാഹുൽ ഹസാരികയുടെ (107) സെഞ്ച്വറിയുടെ ബലത്തിലാണ് 200 കടന്നത്. കേരളം-ഉത്തർപ്രദേശ് മത്സരവും സമനിലയിൽ പിരിഞ്ഞിരുന്നു.
ജനുവരി 19ന് തുടങ്ങുന്ന മൂന്നാം മത്സരത്തിൽ മുംബൈയാണ് എതിരാളികൾ. ഗ്രൂപ് ബിയിൽ നാല് പോയന്റുമായി അഞ്ചാമതാണ് കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.