രഞ്ജി ട്രോഫി: മധ്യപ്രദേശിന് മികച്ച തുടക്കം; രണ്ടിന് 218
text_fieldsരാജ്കോട്ട്: നോക്കൗട്ട് ഉറപ്പിക്കാൻ നിർണായകമായ രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ് മത്സരത്തിൽ കേരളത്തിന് മോശം ദിനം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മധ്യപ്രദേശ് ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു.
കളി സമനിലയിലായാൽ ഗ്രൂപ് ജേതാക്കളാവാൻ ഒന്നാമിന്നിങ്സ് ലീഡ് മതിയെന്നതിനാൽ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോറുയർത്തുകയെന്ന ലക്ഷ്യത്തോടെ അതിസൂക്ഷ്മതയിലാണ് മധ്യപ്രദേശ് ബാറ്റുചെയ്തത്. 90 ഓവറിൽ 2.42 മാത്രം ശരാശരിയിലായിരുന്നു ബാറ്റിങ്. സെഞ്ച്വറി നേടിയ യാഷ് ദുബെയും (105*) അർധ സെഞ്ച്വറി നേടിയ രജത് പട്ടിദാറുമാണ് (75*) മധ്യപ്രദേശിനായി തിളങ്ങിയത്. ദുബെ 264 പന്ത് നേരിട്ടപ്പോൾ പട്ടിദാറുടെ ഇന്നിങ്സ് 183 പന്തിലായിരുന്നു.
ഇരുവരും ചേർന്ന് അഭേദ്യമായ മൂന്നാം വിക്കറ്റിൽ 130 റൺസ് ചേർത്തിട്ടുണ്ട്. ഹിമാൻഷു മന്ത്രി (23), ശുഭം ശർമ (11) എന്നിവരാണ് പുറത്തായത്. കേരള ബൗളർമാരിൽ സ്പിന്നർമാരായ ജലജ് സക്സേനക്കും സിജോമോൻ ജോസഫിനുമാണ് വിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.