രഞ്ജി ട്രോഫി: മുംബൈ-മധ്യപ്രദേശ് ഫൈനൽ
text_fieldsബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ മുംബൈ-മധ്യപ്രദേശ് പോരാട്ടം. 41 തവണ ചാമ്പ്യന്മാരായിട്ടുള്ള മുംബൈ സെമിയിൽ ഉത്തർപ്രദേശിനെതിരെ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിലാണ് ഫൈനലിൽ കടന്നതെങ്കിൽ മറ്റൊരു സെമിയിൽ ബംഗാളിനെ 174 റൺസിന് തകർത്താണ് മധ്യപ്രദേശ് 23 വർഷത്തിനുശേഷം കലാശക്കളിക്ക് യോഗ്യത നേടിയത്. ഫൈനൽ ഈ മാസം 22 മുതൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.
ആദ്യ ഇന്നിങ്സിൽ 393 റൺസ് നേടിയ ശേഷം യു.പിയെ 180ന് പുറത്താക്കിയ മുംബൈ രണ്ടാം ഇന്നിങ്സിൽ നാലിന് 533 റൺസെടുത്തപ്പോഴാണ് കളി സമനിലയിലായത്. ആദ്യ ഇന്നിങ്സ് ലീഡ് ഫൈനലുറപ്പാക്കുമെന്നതിനാൽ വൻ ലീഡിലെത്തിയിട്ടും യു.പിയെ രണ്ടാംവട്ടം ബാറ്റിങ്ങിനിറക്കാതെ മുംബൈ ബാറ്റിങ് തുടരുകയായിരുന്നു.
ജയിക്കാൻ 350 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ബംഗാളിനെ രണ്ടാമിന്നിങ്സിൽ 175ന് പുറത്താക്കിയാണ് മധ്യപ്രദേശ് ഫൈനലിലേക്ക് കുതിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ സ്പിന്നർ കുമാർ കാർത്തികേയയാണ് ബംഗാളിനെ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.