സമാപന ചടങ്ങിൽനിന്ന് മടങ്ങവെ, വിദർഭ ടീമിനെ നോക്കി സചിൻ പറഞ്ഞു- 'അടുത്ത വർഷം ഞങ്ങൾ നിങ്ങളെത്തന്നെ കീഴടക്കി കപ്പടിക്കും'
text_fieldsരഞ്ജി ട്രോഫി റണ്ണേഴ്സ് അപ് കിരീടം കേരള നായകൻ സച്ചിൻ ബേബി ഏറ്റുവാങ്ങുന്നു
നാഗ്പുർ: സെഞ്ച്വറിക്ക് രണ്ടു റണ്ണകലെ പുറത്താകാൻ കാരണമായ ആ ഷോട്ട് തന്റെ പിഴവായിരുന്നെന്നും അടുത്ത സീസണിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും കേരള ക്യാപ്റ്റൻ സച്ചിൻ ബേബി.
പുറത്താകാൻ വേണ്ടി ആരും ഒരു ഷോട്ടിനും മുതിരില്ല. പക്ഷേ, അത് ആ നിമിഷത്തിലെ പിഴവായിരുന്നു. അതെന്റെ തെറ്റാണ്. പക്ഷേ, അതിനുശേഷവും നമുക്ക് അവസരമുണ്ടായിരുന്നു. കാരണം ചികയാൻ തുടങ്ങിയാൽ പലതുമുണ്ടാകും. പക്ഷേ, തെറ്റിൽനിന്ന് പാഠം ഉൾക്കൊള്ളുകയാണ് വേണ്ടത്. ജയത്തിലെന്നപോലെ തോൽവിയിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
രാജ്യത്തിന്റെ മേജർ ടൂർണമെന്റിലെ ഫൈനലിൽ കേരളം ആദ്യമായി മത്സരിച്ചു എന്നത് അഭിമാനനിമിഷമാണ്. പടിപടിയായാണ് നമ്മൾ ഇവിടംവരെയെത്തിയത്. ഈ സീസണിലുടനീളം നമ്മൾ നല്ല കളി കാഴ്ചവെച്ചു. ബാറ്റ്സ്മാന്മാരും ബൗളർമാരും നന്നായി കളിച്ചു. ഈ ടീമിനെ നയിക്കാനായതിൽ സന്തോഷമുണ്ട്. പിഴവുകൾ മനസ്സിലാക്കി തിരുത്തും.
കൂടുതൽ കരുത്തോടെ അടുത്തവർഷം തിരിച്ചുവരും - സച്ചിൻ പറഞ്ഞു. സമാപന ചടങ്ങിൽനിന്ന് മടങ്ങവെ, വിദർഭ ടീമിനെ നോക്കി ‘‘സമാപന ചടങ്ങിൽനിന്ന് മടങ്ങവെ, വിദർഭ ടീമിനെ നോക്കി സചിൻ പറഞ്ഞു- 'അടുത്ത വർഷം ഞങ്ങൾ നിങ്ങളെത്തന്നെ കീഴടക്കി കപ്പടിക്കും'’’ എന്ന് പറയാനും സച്ചിൻ മറന്നില്ല. 36കാരനായ സച്ചിൻ ബേബിക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇത് 100ാം മത്സരംകൂടിയായിരുന്നു. 14 സെഞ്ച്വറിയും 28 അർധസെഞ്ച്വറിയും സച്ചിൻ കേരളത്തിനായി നേടി. 2009ലെ രഞ്ജി ട്രോഫിയിൽ അരങ്ങേറിയ താരം ഇതുവരെ 10,941 റൺ നേടി കേരളത്തിന്റെ ടോപ്സ്കോററാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.