രഞ്ജി: മുംബൈക്ക് മേൽ പിടിമുറുക്കി വിദർഭ
text_fieldsമൂന്ന് വിക്കറ്റ് വീഴ്ത്തിയ പാർഥ് രേഖഡെ
നാഗ്പൂർ: ഒറ്റ ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പാർഥ് രേഖഡെ കളി നയിച്ച ദിനത്തിൽ രഞ്ജി: മുംബൈക്കു മേൽ പിടിമുറുക്കി വിദർഭ. രഞ്ജി ട്രോഫി രണ്ടാം സെമിയിൽ വിദർഭ ഉയർത്തിയ ഒന്നാം ഇന്നിങ്സ് ടോട്ടലായ 383നെതിരെ രണ്ടാം ദിനം കളിനിർത്തുമ്പോൾ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്നനിലയിലാണ്.
മുംബൈ ഓപണർ ആകാശ് ആനന്ദ് 67 റൺസുമായും അഞ്ച് റൺസെടുത്ത് തനുഷ് കോടിയനും ക്രീസിലുണ്ട്. രണ്ടു വിക്കറ്റിന് 113 എന്നനിലയിൽ സുരക്ഷിതമായി ബാറ്റു ചെയ്യുന്നതിനിടെയാണ് അന്തകനായി രേഖഡെ ബൗളിങ്ങിനെത്തിയത്. അജിങ്ക്യ രഹാനെയെ ആദ്യം മടക്കിയ താരം സൂര്യകുമാർ യാദവ്, ഡാനിഷ് മലെവാർ എന്നിവരെയും സംപൂജ്യരായി മടക്കി. ശിവം ദുബെയുടേതടക്കം മൊത്തം അഞ്ച് വിക്കറ്റാണ് പാർഥ് രേഖഡെയുടെ സമ്പാദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.