Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറാശിദ്​ ഖാൻ അഫ്​ഗാൻ...

റാശിദ്​ ഖാൻ അഫ്​ഗാൻ ക്രിക്കറ്റ്​ ടീം നായക സ്​ഥാനം ഒഴിഞ്ഞു; പകരം മുഹമ്മദ്​ നബി

text_fields
bookmark_border
rashid khan cricket
cancel

കാബൂൾ: ട്വന്‍റി20 ലോകകപ്പ്​ ടീം സെലക്ഷനെ സംബന്ധിച്ച പ്രശ്​നങ്ങളെ തുടർന്ന്​ റാശിദ്​ ഖാൻ അഫ്​ഗാനിസ്​താൻ ക്രിക്കറ്റ്​ ടീമിന്‍റെ നായക സ്​ഥാനം ഒഴിഞ്ഞു. ലോകകപ്പ്​ സ്​ക്വാഡിനെ തെരഞ്ഞെടുത്ത വേളയിൽ തന്‍റെ അഭിപ്രായം ആരാഞ്ഞില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ താരം രാജിവെച്ചത്​.

നേരത്തെ റാശിദ്​ ഖാനെ ടീമിന്‍റെ നായകനായി അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡ്​ പ്രഖ്യാപിച്ചിരുന്നു. വെറ്ററൻ വിക്കറ്റ്​ കീപ്പർ മുഹമ്മദ്​ ഷഹ്​സാദ്​ 15 അംഗ ടീമിൽ ഇടം നേടിയിരുന്നു. റാശിദിന്​ പകരം മുഹമ്മദ്​ നബിയായിരിക്കും ലോകകപ്പിൽ ടീമിനെ നയിക്കുക. 2013-14 കാലയളവിൽ മുമ്പ്​ നബി ട്വന്‍റി20 ടീമിന്‍റെ നായകനായിരുന്നു.

'രാജ്യത്തിന്‍റെ നായകനും ഉത്തരവാദിത്തമുള്ള വ്യക്തിയും എന്ന നിലയിൽ ടീം തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകാനുള്ള അവകാശം എനിക്കുമുണ്ട്​. സെലക്ഷൻ കമ്മിറ്റിയും എ.സി.ബിയും എന്‍റെ സമ്മതം വാങ്ങാതെയാണ്​ ടീമി​നെ പ്രഖ്യാപിച്ചത്​' -22കാരനായ റാശിദ്​ സാമൂഹിക മാധ്യമങ്ങളിൽ എഴുതി.

മുഹമ്മദ്​ നബി

അഫ്​ഗാനിൽ താലിബാൻ ഭരണത്തിലെത്തിയതിന്​ പിന്നാലെ രാജ്യത്തിന്‍റെ ക്രിക്കറ്റ്​ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. സ്​ത്രീകൾ ക്രിക്കറ്റ്​ കളിക്കുന്നത്​ താലിബാൻ വിലക്കിയതിന്​ പിന്നാലെ അഫ്​ഗാനെതിരായ പരമ്പരയിൽ നിന്ന്​ ആസ്​ട്രേലിയ പിൻമാറിയിരുന്നു.

അടുത്ത മാസം 17 മുതൽ നവംബർ 14 വരെ യു.എ.ഇയിൽ വെച്ചാണ്​ ട്വന്‍റി20 ലോകകപ്പ്​ നടക്കുന്നത്​. സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യ, ന്യൂസിലൻഡ്​, പാകിസ്​താൻ എന്നിവർക്കൊപ്പം ഗ്രൂപ്പ്​ രണ്ടിലാണ്​ അഫ്​ഗാന്‍റെ സ്​ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rashid KhanAfghanistan cricketT20 World Cup 2021
News Summary - Rashid Khan Steps Down As Afghanistan Captain just before T20 World Cup 2021
Next Story