'ഞങ്ങൾ ഒരേ ബയോ-ബബിളിൽ ആയിരുന്നിട്ടും ഓസീസ് താരങ്ങൾക്കൊപ്പം ലിഫ്റ്റിൽ കയറാൻ അനുവാദമില്ല'
text_fieldsഇന്ത്യയുടെ ഇക്കഴിഞ്ഞ ആസ്ട്രേലിയൻ പര്യടനം സംഭവബഹുലമായിരുന്നു. വംശീയ അധിക്ഷേപവും ഒാസീസ് പേസ് ത്രയത്തിെൻറ ആക്രമണവും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് ടീം പുറത്തായതുമടക്കം തിരിച്ചടികളേറെ ഇന്ത്യൻ ടീം നേരിെട്ടങ്കിലും ഒടുവിലത്തെ ചിരി അവരുടേതായിരുന്നു. എന്നാൽ, ഇന്ത്യൻ താരങ്ങൾ അവിടെ നേരിട്ട ഒരു ദുരനുഭവം കൂടി വെളിപ്പെടുത്തുകയാണ് ടീമിെൻറ സ്പിൻ കുന്തമുനയായിരുന്ന രവിചന്ദ്ര അശ്വിൻ.
ഇരുടീമിലെ താരങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരേ ബയോ-സെക്യുവർ-ബബിളിൽ ആയിരുന്നിട്ടുകൂടി ഒാസീസ് താരങ്ങൾക്കൊപ്പം ലിഫ്റ്റിൽ കയറാൻ ഇന്ത്യൻ താരങ്ങൾക്ക് അനുവാദം നൽകിയില്ലെന്നാണ് അശ്വിൻ പറയുന്നത്. തനിക്ക് ആ തീരുമാനം ആശ്ചര്യം സമ്മാനിച്ചെന്നും സഹതാരങ്ങളും അതിനോട് പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടിയതായി താരം ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധറിെൻറ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
'സിഡ്നിയിൽ എത്തിയതും അവർ കടുത്ത നിയന്ത്രണങ്ങളോടെ ഞങ്ങളെ പൂട്ടിയിടുകയാണ് ചെയ്തത്. അതിനിടക്ക് അവിടെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു. ഇരുടീമുകളിലെയും താരങ്ങൾ ഒരേ ബയോ ബബിൾ സർക്കിളിൽ ആയിരുന്നിട്ടും ഒാസീസ് താരങ്ങൾ ലിഫ്റ്റിൽ കയറിയാൽ, ഇന്ത്യൻ താരങ്ങളെ അതിനുള്ളിൽ പ്രവേശിപ്പിക്കില്ല. ആ സമയത്ത് ഞങ്ങൾക്ക് വല്ലാത്ത വിശമം തോന്നി. ഒരേ ബബ്ളിൽ ഉള്ള മറ്റൊരാൾക്കൊപ്പം നിങ്ങൾക്ക് സ്ഥലം പങ്കിടാൻ കഴിയില്ല. അതിനോട് പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടായിരുന്നു'. -അശ്വിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.