ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റുകൾ തികച്ച രണ്ടാമത്തെ ബൗളറായി അശ്വിൻ
text_fieldsഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ സ്പിന്നർ രവിചന്ദ്ര അശ്വിൻ സ്വന്തം പേരിലാക്കിയത് ഒരു കൂട്ടം റെക്കോർഡുകളാണ്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 81 റൺസിന് ഇന്ത്യൻ പട കൂടാരം കയറ്റിയപ്പോൾ നാല് വിക്കറ്റ് നേട്ടവുമായി അശ്വിൻ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ജോഫ്ര ആർച്ചറെ എറിഞ്ഞു വീഴ്ത്തി ടെസ്റ്റ് കരിയറിൽ 400 വിക്കറ്റുകൾ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായി മാറിയിരിക്കുകയാണ് അശ്വിൻ.
ഏറ്റവും വേഗത്തിൽ 400 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോർഡും ഇനി അശ്വിെൻറ പേരിലാണ്. 77 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് താരത്തിെൻറ നേട്ടം. 72 ടെസ്റ്റുകളിൽ നിന്നായി 400 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിന് മുന്നിലുള്ളത്.
അതോടൊപ്പം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ബൗളർ എന്ന റെക്കോർഡും ഇനി അശ്വിെൻറ പേരിലാണ്. ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റെടുത്തതോടെ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ അശ്വിന് 66 വിക്കറ്റുകളായി. 14 ടെസ്റ്റിൽ നിന്നും 64 വിക്കറ്റ് നേടിയ ബി എസ് ചന്ദ്രശേഖറുടെ റെക്കോര്‍ഡാണ് തമിഴ്നാട് താരം മറികടന്നത്. ഇന്ത്യൻ ടീമിൽ നിന്ന് കപിൽ ദേവ് (434), അനിൽ കുംബ്ലെ (619), ഹർഭജൻ സിങ് (417) എന്നിവർ മാത്രമാണ് ടെസ്റ്റിൽ 400 വിക്കറ്റുകൾ തികച്ചത്. അതിൽ തന്നെ അനിൽ കുംബ്ലെക്ക് 400 വിക്കറ്റുകൾ തികയ്ക്കാനായി 85 മത്സരങ്ങൾ കളിക്കേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.