ജദേജയെ ഫൈനലിനിറക്കിയത് തിരിച്ചടിയായി; ആ താരമായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മഞ്ജരേക്കർ
text_fieldsസതാംപ്റ്റൺ: ബാറ്റിങ് മികവ് പരിഗണിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജദേജയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവനിൽ ഉൾപെടുത്തിയ തീരുമാനം തിരിച്ചടിയായെന്ന് കമേൻററ്ററും മുൻ താരവുമായ സഞ്ജയ് മഞ്ജരേക്കർ. ഹനുമ വിഹാരിയെ പോലെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ടീമിൽ ഉൾപെടുത്തിയിരുന്നെങ്കിൽ കുറച്ച് കൂടി റൺസ് നേടുകയും ഫലം തന്നെ മാറ്റാനും സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഇന്നിങ്സുകളിലുമായി 31 റൺസ് മാത്രം സ്കോർ ചെയ്ത ജദേജക്ക് ഇംഗ്ലണ്ടിലെ സാഹചര്യം വെച്ച് പന്തെറിയാൻ കാര്യമായി അവസരം ലഭിച്ചിരുന്നില്ല.
'ടോസ് ഒരു ദിവസം വൈകുകയും മഴ മൂടിക്കെട്ടുകയും ചെയ്ത സാഹചര്യത്തിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനെടുത്ത തീരുമാനം ഏതായാലും ചർച്ച ചെയ്യപ്പെടേണ്ടതാണ്. രവീന്ദ്ര ജദേജയെ അദ്ദേഹത്തിെൻറ ബാറ്റിങ് പരിഗണിച്ചാണ് ടീമിൽ ഉൾപെടുത്തിയത്. അതിനെതിരെയാണ് ഞാൻ എപ്പോഴും സംസാരിച്ചത്' -മഞ്ജരേക്കർ ഇ.എസ്.പി.എൻ ക്രിക് ഇൻഫോയോട് പറഞ്ഞു.
'വരണ്ട, ടേണിങ് ഉള്ള പിച്ചിൽ ആർ. അശ്വിനൊപ്പം പന്തെറിയാൻ ഇടൈങ്കയ്യനായ ജദേജയെ ഇറക്കിയാൽ ആ തീരുമാനത്തിനൊരു യുക്തിയുണ്ട്. എന്നാൽ അവർ അവനെ ബാറ്റ് ചെയ്യാനായാണ് ഇറക്കിയത്. അതാണ് തിരിച്ചടിയായതെന്ന് ഞാൻ കരുതുന്നു' -മഞ്ജരേക്കർ വ്യക്തമാക്കി.
'നന്നായി പ്രതിരോധിച്ച് കളിക്കുന്ന ഹനുമ വിഹാരിയെ പോലെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ഇറക്കിയിരുന്നെ ങ്കിൽ ഒരുപക്ഷേ 170 എന്ന സ്കോർ 220, 225, 230 ആക്കി ഉയർത്താമായിരുന്നു...ആർക്കറിയാം?'-അദ്ദേഹം കൂട്ടിച്ചേർത്തു.
മഴ തടസപ്പെടുത്തിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ 32 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 170 റൺസിന് പുറത്തായി. രണ്ട് സെഷൻ ബാക്കി നിൽക്കേ 139 റൺസ് മാത്രം വേണ്ടിയിരുന്ന കിവീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.