നാലു ക്യാചും രണ്ട് വിക്കറ്റും; രവീന്ദ്ര ജദേജയുടെ വൈറൽ ആഘോഷം -video
text_fieldsമുംബൈ: ചെന്നൈ സൂപ്പർ കിങ്സിനും മഹേന്ദ്ര സിങ് ധോണിക്കും രവീന്ദ്ര ജദേജയെന്ന കളിക്കാരൻ എത്രത്തോളും പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. ബാറ്റുകൊണ്ട് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ലെങ്കിലും പന്തുകൊണ്ടും ഫീൽഡിലും തിളങ്ങിയ ജഡ്ഡു രാജസ്ഥാനെതിരായ വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്നു.
മത്സരത്തിൽ നാലു ക്യാചും രണ്ട് വിക്കറ്റും നേടിയ ജഡ്ഡുവിന്‍റെ ആഹ്ലാദ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. രാജ്ഥാൻ വാലറ്റക്കാരനായ ജയ്ദേവ് ഉനദ്കട്ടിനെ പുറത്താക്കാനെടുത്ത ക്യാചിന് ശേഷമായിരുന്നു വൈറൽ പ്രകടനം.
നാലു ക്യാചുകളെ സൂചിപ്പിക്കാൻ നാല് വിരലുകൾ ഉയർത്തിയായിരുന്നു ഷോ. ശേഷം ഫോൺ വിളിക്കുന്ന രീതിയിൽ ആംഗ്യം കാണിക്കുകയായിരുന്നു. ഇതിന്‍റെ അർഥം ഏന്താണെന്ന് വ്യകതമായി പിടികിട്ടിയില്ലെങ്കിലും ആരാധകർ പ്രകടനം ഏറ്റുപിടിച്ചു. ജദേജയുടെ സെലിബ്രേഷൻ വിഡിയോ ഐ.പി.എല്ലിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ലിൽ പങ്കുെവച്ചിട്ടുണ്ട്.
തള്ള വിരലിനേറ്റ പരിക്ക് കാരണം കുറച്ച് നാളായി ജദേജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പുറത്തായിരുന്നു. ആസ്ട്രേലിയൻ പര്യടനത്തിനിടെയാണ് ജദേജക്ക് പരിക്കേറ്റത്. പരിക്കിൽ നിന്ന് മുക്തനായ ശേഷം ഐ.പി.എല്ലിലൂടെയാണ് താരം മടങ്ങി വന്നത്.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാനെ 45 റൺസിന് തോൽപിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ചെന്നൈ പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. കളിച്ച മൂന്നും വിജയിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഒന്നാമത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ചെന്നൈയുടെ അടുത്ത എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.