േപ്ല ഓഫ് ഉറപ്പിച്ച് ബാംഗ്ലൂർ; തോൽവിയോെട പഞ്ചാബ് പുറത്തേക്ക്
text_fieldsഷാർജ: േപ്ല ഓഫ് സാധ്യതകൾക്ക് ജയം അനിവാര്യമായ മത്സരത്തിലും പഞ്ചാബ് കിങ്സിനെ മധ്യനിര ചതിച്ചു. ആറു റൺസ് ജയത്തോടെ 12 കളികളിൽ നിന്നും 16 പോയന്‍റുമായി ബാംഗ്ലൂർ േപ്ല ഓഫ് ഉറപ്പിച്ചപ്പോൾ 13 കളികളിൽ നിന്നും 10 പോയന്‍റ് മാത്രമുളള പഞ്ചാബിന്‍റെ സാധ്യതകൾ ഏതാണ്ട് അസ്തമിച്ചു. 165 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 91 റൺസിലെത്തിയെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു.
കെ.എൽ.രാഹുലും (35 പന്തിൽ 39), മായങ്ക് അഗർവാളും (42 പന്തിൽ 57) ചേർന്ന് പഞ്ചാബിന് ആശിച്ച തുടക്കമാണ് നൽകിയത്. പഞ്ചാബ് അനായാസം വിജയത്തിലേക്കെന്ന് തോന്നിച്ച മത്സരം ബാംഗ്ലൂർ തിരിച്ചുപിടിക്കുകയായിരുന്നു. രാഹുൽ പുറത്തായതിന് പിന്നാലെയെത്തിയ നികൊളാണ് പുരാൻ (3), സർഫറാസ് ഖാൻ (0) എന്നിവർ അേമ്പ പരാജയപ്പെട്ടു. അവസാന ഓവറുകളിൽ മോയ്സസ് ഹെന്‍റിക്വസിനും (9 പന്തിൽ 12), ഷാരൂഖ് ഖാനും (11 പന്തിൽ 16) വിജയത്തിലേക്ക് വേണ്ട വേഗത്തിൽ സ്കോർ ചെയ്യാനായില്ല. 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവ്വേന്ദ്ര ചഹലാണ് ബാംഗ്ലൂർ നിരയിൽ മികച്ചു നിന്നത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 33 പന്തിൽ 57 റൺസുമായി നിറഞ്ഞാടിയ െഗ്ലൻ മാക്സ്വെല്ലിന്റെ മിടുക്കിലാണ് പൊരുതാവുന്ന സ്കോറുയർത്തിയത്. ആദ്യവിക്കറ്റിൽ ദേവ്ദത്ത് പടിക്കലും (38 പന്തിൽ 40) വിരാട് കോഹ്ലിയും (24 പന്തിൽ 25) ഒരുക്കിയ അടിത്തറയിലാണ് ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ബാംഗ്ലൂർ ഇന്നിങ്സ് പടുത്തുയർത്തിയത്. കോഹ്ലി, പടിക്കൽ, ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവരെ ഹെന്‍റിക്വസ് പുറത്താക്കിയതോടെ തകർച്ച മുന്നിൽ കണ്ട ബാംഗ്ലൂരിനെ മാക്സ്വെൽ എടുത്തുയർത്തുകയായിരുന്നു.
നാലുസിക്സറുകളും മൂന്നു ബൗണ്ടറികളും സഹിതമാണ് െഗ്ലൻ മാക്സ്വെൽ തിമിർത്ത് പെയ്തത്. ഒരറ്റത്ത് 18 പന്തിൽ 23 റൺസുമായി എ.ബി ഡിവില്ലിയേഴ്സ് മാക്സ്വെലിന് പിന്തുണ നൽകി. അവസാന ഓവറിൽ മൂന്നുവിക്കറ്റ് വീഴ്ത്തി ഷമി സീസണിലെ തന്‍റെ വിക്കറ്റ് വേട്ട തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.