ഇന്ത്യ-പാകിസ്താൻ, യുനൈറ്റഡ്-ലിവർപൂൾ, ബാഴ്സ-റയൽ; കായികപ്രേമികൾക്ക് സൂപ്പർ സൺഡേ
text_fieldsഫ്ലാറ്റിൽ ബോംബ് വെച്ചെന്ന് അറിയുേമ്പാൾ എന്തൊക്കെ ചെയ്യണമെന്ന് കരുതി വെപ്രാളം പിടിച്ച സി.ഐ.ഡി മൂസയിലെ ബിന്ദു പണിക്കരുടെ അവസ്ഥയാണ് കായിക പ്രേമികൾക്ക്. ഒക്ടോബർ 24 ഞായറാഴ്ച ഇന്ത്യൻ സമയം ഏഴുമണി കഴിയുേമ്പാൾ കായിക പ്രേമികൾക്ക് മനസ്സിൽ തുരുതുരെ ലഡുപൊട്ടിത്തുടങ്ങും. ടി.വിയിൽ ഏത് മത്സരത്തിനായിരിക്കും പ്രഥമ പരിഗണനയെന്ന പോളുകൾ വരെ സമൂഹമാധ്യമങ്ങളിൽ വന്നുകഴിഞ്ഞു.
ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പാണ് ആദ്യത്തേത്. അറേബ്യൻ മണ്ണിലെ സായാഹ്നത്തിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നു. ആനന്ദലബ്ധിക്ക് ഇതിൽ പരം എന്തുവേണം?. ഇന്ത്യൻ സമയം 7.30 ന് ക്രിക്കറ്റിലെ എൽക്ലാസികോ ആരംഭിക്കും. 2019 ലോകകപ്പിൽ മാറ്റുരച്ച ശേഷം ആദ്യമായാണ് ക്രിക്കറ്റിന്‍റെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇരുടീമുകളും പോരിനിറങ്ങുന്നത്. രണ്ട് രാജ്യക്കാരും ഏറെ തിങ്ങിപ്പാർക്കുന്ന ദുബൈയിലാണ് മത്സരമെന്നതിനാൽ ഇക്കുറി ആവേശം ഇരട്ടിക്കും. ഐ.സി.സി ടൂർണമെന്‍റുകളിൽ പാകിസ്താന് മേലുള്ള ആധിപത്യം നിലനിർത്താൻ ഇന്ത്യയിറങ്ങുേമ്പാൾ ഇക്കുറി മലർത്തിയടിക്കുമെന്നാണ് പാക് വാദം.
ട്വന്‍റി 20 ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്‍റെ ഇന്നിങ്സ് പകുതിയോടടുക്കുേമ്പാൾ സ്പെയിനിൽ ഒറിജിനൽ എൽ ക്ലാസിേകാക്ക് തിരശ്ലീല ഉയരും. ബാഴ്സലോണയുടെ സ്വന്തം തട്ടകമായ കാമ്പ്നൗവിലേക്ക് റയൽ മാഡ്രിഡിന്‍റെ വെള്ളപ്പട്ടാളം മാർച്ച് ചെയ്യുേമ്പാൾ ഉഗ്രൻപോരാട്ടം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നു. മത്സരം വിജയിച്ചാൽ റയലിന് പോയന്‍റ് പട്ടികയിൽ ഒന്നാമതെത്താം. മറിച്ചാണെങ്കിൽ റയലിനെ പിന്തള്ളി ബാഴ്സക്ക് പോയന്‍റ് പട്ടികയിൽ മുന്നോട്ട് കുതിക്കാം. മെസ്സിയും റൊണാൾഡോയും പടിയിറങ്ങിയതോടെ പകിട്ട് മങ്ങിയ എൽക്ലാസികോ ഇക്കുറി ചതിക്കില്ലെന്ന വിശ്വാസത്തിലാണ് കാൽപന്ത് പ്രേമികൾ.
എൽ ക്ലാസികോക്ക് തീപിടിച്ചുതുടങ്ങുേമ്പാൾ തന്നെ അങ്ങകലെ ഇംഗ്ലണ്ടിൽ കാൽപന്തിന്‍റെ തറവാട്ടുമുറ്റത്ത് രണ്ട് ഉഗ്രപ്രതാപികൾ കളത്തിലിറങ്ങും. ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിന്‍റെ തറവാട്ടുമുറ്റത്ത് കൊമ്പുകോർക്കാനിറങ്ങുേമ്പാൾ തീപാറുമെന്ന് ഉറപ്പ്. സീസണിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ ജയം യുനൈറ്റഡിന് അനിവാര്യമാണെങ്കിൽ പരമ്പരാഗത വൈരികളെ വീഴ്ത്താനായാൽ ലിവർപൂളിന് സീസണിൽ വീര്യമേറും. ലിവർപൂളുമായുള്ള അഭിമാനപ്പോരാട്ടത്തിൽ പരാജയപ്പെട്ടാൽ യുനൈറ്റഡ് കോച്ച് ഒലെ സോൾഷ്യറുടെ തലയുരുളാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പതിവ് ലീഗ് മത്സരത്തിനേക്കാൾ എരിവും പുളിയും ഇക്കുറിയുണ്ട്. തീർന്നില്ല ഇന്ത്യൻ സമയം രാത്രി 12.15 ന് ഫ്രഞ്ച്ലീഗിൽ പി.എസ്.ജിയും പോരിനിറങ്ങുന്നുണ്ട്.Real Madrid vs Barcelona
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.