2011ലെ ലോകകപ്പിൽ നിന്ന് പുറത്തായതിനുപിന്നാലെ തനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായെന്ന് ഡുപ്ലെസി
text_fieldsകേപ്ടൗണ്‍: 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീം പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായെന്ന വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഭീഷണിയുണ്ടായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്താകുന്നത്.
'ആ മത്സരത്തിന് ശേഷം എനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായി. സോഷ്യല്‍ മീഡിയയിലൂടെ വന്ന ഭീഷണികളിൽ തീര്‍ത്തും നിന്ദ്യമായ കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അന്ന് വ്യക്തിപരമായി വളരെ ഏറെ ആക്രമണങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. അതിനെ കുറിച്ചൊന്നും വിശദീകരിക്കാൻ മനസ്സ് വരുന്നില്ല'- ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡുപ്ലെസി വ്യക്തമാക്കി.
പാതിവഴിയില്‍ നിര്‍ത്തിയ 2021 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏഴ് കളികളില്‍ നിന്ന് 320 റണ്‍സാണ് ഡുപ്ലെസി അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്‍റെ കരിയറിന്‍റെ തുടക്കക്കാലത്താണ് ഡുപ്ലെസി ലോകകപ്പ് ടീമില്‍ കളിച്ചത്. അന്ന് മത്സരത്തില്‍ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 172 റണ്‍സിന് പുറത്താകുകയായിരുന്നു. ഗ്രെയിം സ്മിത്തായിരുന്നു അന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.