ക്രിക്കറ്റ് ആരാധകർക്കായി 90 ദിവസത്തെ സൗജന്യവുമായി ജിയോ ഹോട്സ്റ്റാർ
text_fieldsന്യൂഡൽഹി: ഐ.പി.എൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വരിക്കാർക്ക് 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് ജിയോ.
299 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്യുന്നവർക്കാണ് അവസരം. മാർച്ച് 17 മുതൽ 31 വരെ, 299 രൂപയ്ക്കോ (1.5 ജിബി/ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ) അതിൽ കൂടുതലോ ഉള്ള പ്ലാൻ റീചാർജ് ചെയ്യുന്ന നിലവിലുള്ള ജിയോ സിം ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.
ഇതേ കാലയളവിൽ ഇതേ പ്ലാനിൽ പുതിയ ജിയോ സിം എടുക്കുന്നവർക്കും ഓഫർ ലഭിക്കും. കൂടാതെ, വീട്ടിലേയ്‌ക്ക് 50 ദിവസത്തെ സൗജന്യ ജിയോഫൈബർ / എയർഫൈബർ ട്രയൽ കണക്ഷനും ഓഫറിൽ ഉൾപ്പെടുന്നു.
മാർച്ച് 17 ന് മുമ്പ് റീചാർജ് ചെയ്ത ഉപഭോക്താക്കൾക്ക് 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് തിരഞ്ഞെടുക്കാം. മാർച്ച് 22 മുതൽ (ക്രിക്കറ്റ് സീസണിന്റെ ഉദ്ഘാടന മത്സര ദിവസം) 90 ദിവസത്തേക്കാണ് ജിയോ ഹോട്ട്സ്റ്റാർ സൗജന്യ സേവനം ലഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.