ഇന്ത്യക്ക് ആശ്വാസം; സ്മൃതി മന്ദാനക്ക് വനിത ലോകകപ്പിൽ തുടരാം
text_fieldsമുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ തലക്ക് ഏറുകൊണ്ട ഓപണർ സ്മൃതി മന്ദാനക്ക് ഐ.സി.സി വനിതാ ലോകകപ്പിൽ തുടർന്ന് കളിക്കാൻ അനുമതി ലഭിച്ചു. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹ മത്സരത്തിനിടെയാണ് സ്‌മൃതിക്ക് പരിക്കേറ്റത്. പ്രോട്ടീസ് പേസര്‍ ഷബ്‌നം ഇസ്‌മായിലിന്‍റെ പന്തില്‍ പരിക്കേറ്റ മന്ദാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
വൈദ്യ സംഘത്തിന്റെ പരിശോധനക്ക് ശേഷം താരത്തിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ടൂർണമെന്റിൽ തുടരാൻ യോഗ്യയാണെന്ന് അറിയിക്കുകയുമായിരുന്നു. സന്നാഹമത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 244 റണ്‍സെടുത്തു.
മറുപടി ബാറ്റിങില്‍ ശക്തമായി തിരിച്ചടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ സുന്‍ ലൂസ് 94 റണ്‍സെടുത്ത് പൊരുതി. പരിക്കിനെ തുടര്‍ന്ന് സ്‌മൃതി മന്ദാന ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. 64 ഏകദിനങ്ങളിൽ നിന്ന് നാല് സെഞ്ച്വറികൾ ഉൾപ്പെടെ 2461 റൺസാണ് മന്ദാന ഇതുവരെ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.