മുംബൈക്ക് പണികിട്ടുമോ? സൂര്യകുമാറിനെ ക്യാപ്റ്റനാക്കാമെന്ന് ചാമ്പ്യൻമാരുടെ ഓഫർ; റിപ്പോർട്ട്
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ ടി-20 ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിന്‍റെ സൂപ്പർ ബാറ്ററുമായ സൂര്യകുമാർ യാദവിന് ക്യാപ്റ്റൻസി ഓഫർ ചെയ്ത് നിലവിലെ ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പ്രമുഖ സ്പോർട് വെബ്സൈറ്ററായ സ്പോർട്സ്കീഡയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അവരുടെ റിപ്പോർട്ട് പ്രകാരം ചാമ്പ്യൻമാർ അനൗദ്യോഗികമായി സൂര്യകുമാറിന് ക്യാപ്റ്റൻസി ഓഫർ ചെയ്തിട്ടുണ്ട്. ഇതോടെ കെ.കെ. ആറിനെ മൂന്നാം കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരുമായി അവർക്ക് പിരിയേണ്ടി വരും.
കഴിഞ്ഞ കുറച്ച് വർഷമായി ഐ.പി.എല്ലിൽ മികച്ച നേട്ടങ്ങളാണ് സൂര്യകുമാർ യാദവുണ്ടാക്കുന്നത്. മുംബൈയിൽ വരുന്നതിന് മുമ്പ് സൂര്യ കെ.കെ. ആറിന്‍റെ ഭാഗമായിരുന്നു. എന്നാൽ സൂര്യയുടെ കഴിവുകളെ അന്നത്തെ കെ.കെ. ആറിന് ഒറുപാട് ഉപയോഗിക്കുവാൻ സാധിച്ചില്ല. പിന്നീട് മുംബൈയിൽ എത്തിയതിന് ശേഷം അദ്ദേഹം കത്തികയറുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്‍റെ ട്വന്‍റി-20യിലെ നായകനും.
മുംബൈ ഇന്ത്യൻസിന്‍റെ പ്രധാന താരങ്ങളിൽ ഒരാളാണ് സൂര്യകുമാർ. രോഹിത് ശർമക്ക് ശേഷം ഫ്രാഞ്ചൈസിയുടെ നായകനാകനുള്ള മത്സരത്തിലും സൂര്യ ഉൾപ്പെട്ടിരുന്നു. എന്നാൽ മുംബൈ മാനേജ്മെന്‍റ് ഹർദിക് പാണ്ഡ്യയെ നായകനാക്കുകയായിരുന്നു. ഈ സീസണിൽ താരം ടീം വിടുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. 150 ഐ.പി.എൽ മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് 145 പ്രഹരശേഷിയിൽ 3594 റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.