ലോകകപ്പിൽ ഋഷഭ് പന്തിന് പകരക്കാരൻ ആരാകും? രണ്ടു പേരെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
text_fieldsഏകദിന ലോകകപ്പ് തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പരിക്കുമായി പുറത്തിരിക്കുന്ന വിക്കറ്റ് കീപർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഇനി എന്ന് തിരിച്ചുവരുമെന്ന് ഒരു ഉറപ്പുമില്ല. ഉടനൊന്നും മടക്കം ഉണ്ടാകില്ലെന്നാണ് ഏറ്റവുമൊടുവിലെ സൂചനകൾ. പരിക്ക് മാറിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയമെടുക്കും.
സ്വന്തം മണ്ണിൽ ചാമ്പ്യൻപട്ടം മാറോടണച്ച 2011നു ശേഷം ഒരു വ്യാഴവട്ടം പിന്നിട്ടെങ്കിലും പിന്നീട് ലോകകിരീടം ഇന്ത്യയിലെത്തിയിട്ടില്ലെന്നിരിക്കെ ഏറ്റവും മികച്ച ടീമുമായി കിരീടം പിടിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. സ്വന്തം നാട്ടിൽ നടക്കുന്നുവെന്ന ആനുകൂല്യം അവസരമാക്കാനാകുമോ എന്ന് ആരാധകരും കാത്തിരിക്കുന്നു.
ഋഷഭ് പന്ത് മാത്രമല്ല, സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും പുറത്താണ്. ഇരുവരും ലോകകപ്പ് ടീമിലെത്തുന്ന കാര്യത്തിൽ ബി.സി.സി.ഐ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഋഷഭ് പന്തിനെ പോലൊരു വിക്കറ്റ് കീപർ ബാറ്റ്സ്മാൻ വേണമെന്നുണ്ടെങ്കിൽ കെ.എൽ രാഹുലോ ഇശാൻ കിഷനോ ആകാമെന്ന് ആസ്ട്രേലിയൻ ക്രിക്കറ്റർ റിക്കി പോണ്ടിങ് പറയുന്നു.
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കെ.എൽ രാഹുൽ തീർച്ചയായും വേണമെന്നാണ് പോണ്ടിങ്ങിന്റെ പക്ഷം. ഇടംകൈയൻ ബാറ്റ്സ്മാൻ എന്ന നിലക്ക് ഇശാൻ കിഷനെയൂം പരീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.