‘ഒറ്റരാത്രി കൊണ്ട് സൂപ്പർ സ്റ്റാറായി!’ ഇന്ത്യൻ യുവതാരത്തെ കുറിച്ച് റിക്കി പോണ്ടിങ്
text_fieldsസെഞ്ച്വറി നേട്ടത്തോടെയാണ് യുവതാരം യശസ്വി ജയ്സ്വാൾ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചത്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ 171 റൺസെടുത്താണ് താരം പുറത്തായത്.
അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് ജയ്സ്വാളിന്റെ പുറത്താകൽ. കരുതലോടെ കളിച്ച താരത്തിന് ഒരു ലൂസ് ഷോട്ടിൽ പിഴക്കുകയായിരുന്നു. ശിഖർ ധവാനും (187) രോഹിത് ശർമക്കും (177) ശേഷം അരങ്ങേറ്റത്തിലെ ഇന്ത്യൻ താരത്തിന്റെ മൂന്നാമത്തെ മികച്ച സ്കോറാണിത്. ഒറ്റരാത്രി കൊണ്ടാണ് ജയ്സ്വാൾ സൂപ്പർസ്റ്റാറായതെന്ന് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് പറഞ്ഞു.
‘21കാരന്‍റെ ഐ.പി.എൽ പ്രകടനം ശ്രദ്ധേയമായിരുന്നു. അവൻ കഴിവുള്ള ഒരു യുവതാരമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നാൽ അദ്ദേഹത്തിന് എല്ലാത്തരം കഴിവുകളുമുണ്ടെന്ന് ഈ വർഷത്തെ ഐ.പി.എല്ലിൽനിന്ന് എനിക്ക് മനസ്സിലായി’ -പോണ്ടിങ് വ്യക്തമാക്കി. കഴിവുള്ള ഒരുപാട് യുവതാരങ്ങൾ ഇന്ത്യയിലുണ്ട്. അവരെല്ലാം ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ്.
അവരുടെ ആഭ്യന്തര പ്രകടനം നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. ജയ്‌സ്വാളിനെ പോലെ തന്നെ കഴിവുള്ള താരമാണ് ഋതുരാജ് ഗെയ്ക് വാദും. വരുംവർഷങ്ങളിൽ ഗെയ്ക് വാദ് മികച്ചൊരു ടെസ്റ്റ് കളിക്കാരനോ, അല്ലെങ്കിൽ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും തിളങ്ങാനാകുന്ന ഒരുതാരമോ ആകുമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.