'രണ്ടാം മത്സരം മുതൽ എല്ലാം കൈവിട്ടു; ക്യാപ്റ്റന് ഒളിച്ചോടാനാകില്ല'-ധോണി
text_fieldsദുബൈ: ഐ.പി.എൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് ചെന്നൈ സൂപ്പർകിങ്സ് ഇക്കുറി കാഴ്ചവെച്ചത്. 11 മത്സരങ്ങളിൽ എട്ടും തോറ്റ ചെന്നൈ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരെയുള്ള പത്ത് വിക്കറ്റ് പരാജയത്തിന് പിന്നാലെ ടീമിെൻറ പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായി നായകൻ എം.എസ്.ധോണിയെത്തി.
''പുഞ്ചിരിച്ച് മടങ്ങുന്നതാണ് യുവതാരങ്ങൾക്ക് വേണ്ടത്. ഈ പോസിറ്റിവിറ്റി ഞങ്ങൾക്ക് ഡ്രസിങ് റൂമിലും സൂക്ഷിച്ച് അടുത്ത മൂന്നു മത്സരങ്ങളിലൂടെ അഭിമാനമെങ്കിലും വീണ്ടെടുക്കണം. അടുത്ത വർഷത്തെ മുന്നൊരുക്കത്തിനായി യഥാർഥ ചിത്രം ലഭിക്കേണ്ടതുണ്ട്. ലേല നടപടികൾ, മത്സരവേദി എന്നിവയറിയുകയും യുവതാരങ്ങൾക്ക് അവസരം നൽകി അവരുടെ പ്രതിഭ അറിയുകയും ചെയ്യേണ്ടതുണ്ട്. അടുത്ത മൂന്നുമത്സരങ്ങൾ അടുത്തവർഷത്തേക്കുള്ള മുന്നൈാരുക്കമായാണ് കാണുന്നത്. ക്യാപ്റ്റനായ എനിക്ക് ഒളിച്ചോടാനാകില്ല, അതുകൊണ്ട് എല്ലാമത്സരത്തിലും കളിക്കും''
''ഈ വർഷം ഞങ്ങളുടേതായിരുന്നില്ല. ഈ ടൂർണമെൻറിൽ ഞങ്ങളുടെ സ്ഥാനം വേദനിപ്പിക്കുന്നതാണ്. രണ്ടാം മത്സരത്തിൽ തുടങ്ങിയ തെറ്റുകളാണ് ഈ സ്ഥിതിയെത്തിച്ചത്. തോൽവിക്ക് 100 കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നത് നമ്മുടെ യഥാർഥ കഴിവിനനുസരിച്ച് കളിച്ചോ എന്നതാണ്'' -മത്സരശേഷം ധോണി പ്രതികരിച്ചു.
അതിനിടയിൽ ധോണി ഐ.പി.എല്ലിൽ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. മത്സരശേഷം ധോണിയുടെ േജഴ്സി എതിർടീമംഗങ്ങൾ ആവശ്യപ്പെടുന്നതും ധോണിയുടെ തന്ത്രങ്ങൾ പിഴക്കുന്നതുമാണ് അഭ്യൂഹം പരക്കാൻ കാരണം. 39കാരനായ താരം ഈ വർഷം അന്താരാഷ്ട്ര മത്സരങ്ങളോട് വിടചൊല്ലിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.