ആരാധകന്‍റെ കുട്ടിക്കൊപ്പം ‘കുഞ്ഞ്’ ഇടവേള; ഋഷഭ് പന്തിന്‍റെ വിഡിയോ ഏറ്റെടുത്ത് ആരാധകർ -VIDEO
text_fieldsഅഡ്‌ലെയ്ഡ്: ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഈമാസം 14ന് ബ്രിസ്‌ബേനിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. ഇടവേളയിൽ അഡ്‌ലെയ്ഡിൽ തന്റെ ആരാധകന്‍റെ കൊച്ചുകുട്ടിയുമായി സമയം പങ്കിടുന്ന പന്തിന്‍റെ വിഡിയോ വൈറലായി.
കളിക്കളത്തും പുറത്തും സൗഹാർദ വ്യക്തിത്വത്തിന് പേരുകേട്ട പന്തിന്‍റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ ആരാധകരും സന്തോഷത്തോടെയാണ് കാണുന്നത്. കുട്ടിയുമായി കളിക്കുകയും ചുറ്റുമുള്ളവർക്ക് പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്നതിലൂടെ പന്തിന്‍റെ എളിമയുള്ള പെരുമാറ്റമാണ് കാണാനാകുന്നതെന്ന് ആരാധകർ പറയുന്നു. വിഡിയോ കാണാം:
അതേസമയം പെർത്തിലെ വിജയത്തിനുശേഷം ഞായറാഴ്ച അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യ വൻ പരാജയം നേരിട്ടു. പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 10 വിക്കറ്റിന്‍റെ തോൽവിയാണ് ടീം ഇന്ത്യ വഴങ്ങിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്. മത്സരത്തിൽ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്‍റ് പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്. ശേഷിക്കുന്ന മൂന്നിൽ രണ്ട് മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഫൈനൽ ഉറപ്പിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.