Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗളിങ്ങുമായി ഋഷബ്...

ബൗളിങ്ങുമായി ഋഷബ് പന്ത് ; ഗംഭീറിന്റെ സ്വാധീനമെന്ന് ആരാധകര്‍

text_fields
bookmark_border
ബൗളിങ്ങുമായി ഋഷബ് പന്ത് ; ഗംഭീറിന്റെ സ്വാധീനമെന്ന് ആരാധകര്‍
cancel

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ബൗള്‍ ചെയ്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷബ് പന്ത്. മത്സരത്തിലെ അവസാന ഓവറിലാണ് അദ്ദേഹം പന്തുമായെത്തിയത്. താരം ബൗള്‍ ചെയ്തത് ഞെട്ടലോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ പന്ത് ബൗള്‍ ചെയ്തിട്ടില്ല. എതിരാളികളായ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിന് ജയിക്കാന്‍ ഒരു റണ്‍ മാത്രം വേണ്ടിയിരിക്കെയാണ് പന്ത് ബൗള്‍ ചെയ്യുന്നത്. പന്തെറിഞ്ഞ ആദ്യ പന്തില്‍ തന്നെ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാലും പന്ത് ബൗള്‍ ചെയ്തത് വലിയ രീതിയിലുള്ള ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഇത് ഗംഭീര്‍ കോച്ചായതിന് ശേഷമുള്ള സ്വാധീനമാണെന്നാണ് ചില ആരാധകര്‍ പറയുന്നത്. പുരാനി ഡില്ലി സിക്‌സറിന് വേണ്ടിയായിരുന്നു പന്ത് കളിച്ചത്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററായ പന്ത് വലംകൈയന്‍ ലെഗ്‌സ്പിന്നറാണ്.


ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ കോച്ച് ആയതിന് ശേഷം ബാറ്റര്‍മാര്‍ ബൗളിങ് ഡ്യൂട്ടി ചെയ്തിരുന്നു. ലങ്കക്കെതിരെയുള്ള പരമ്പരയില്‍ കോച്ച് ആയി ഗംഭീര്‍ അരങ്ങേറിതിന് ശേഷം ഇന്ത്യയുടെ പ്രധാന ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരെല്ലാം ടി-20, ഏകദിന പരമ്പരയിലായി ഇന്ത്യക്കായി ബൗള്‍ ചെയ്തിരുന്നു. ടി-20 പരമ്പരയില്‍ നായകന്‍ സൂര്യ, റിങ്കു എന്നിവര്‍ ബൗള്‍ ചെയ്തുകൊണ്ട് ചര്‍ച്ചയായപ്പോള്‍ രോഹിത്, ഗില്‍ എന്നിവര്‍ ഏകദിന പരമ്പരയിലായിരുന്നു ബൗള്‍ ചെയ്തത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goutham gambirRishab pantDelhi Premier League
News Summary - rishabpant bowling in delhi premier league
Next Story