എന്തിനാണ് ഋഷി ധവാൻ മുഖംമൂടിയണിഞ്ഞത്..?
text_fieldsമുംബൈ: തിങ്കളാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ ചെന്നൈ- പഞ്ചാബ് മത്സരം നടക്കുമ്പോൾ കാണികളിൽ ഏറെ കൗതുകമുണർത്തിയത് മുഖകവചമണിഞ്ഞ ഒരു ബൗളറായിരുന്നു. പഞ്ചാബിന്റെ 32കാരനായ ബൗളർ ഋഷി ധവാൻ. കഴിഞ്ഞ അഞ്ചു സീസന്റെ ഇടവേളക്കു ശേഷം ഐ.പി.എല്ലിൽ കളിക്കാനെത്തിയ ഋഷി ബൗൾ ചെയ്തത് മുഖകവചം അണിഞ്ഞായിരുന്നു.
ശിവം ദുബെയുടെയും ധോണിയുടെയും വിക്കറ്റുകൾ നേടിയ ഋഷി റോബിൻ ഉത്തപ്പയുടെ ക്യാച്ചുമെടുത്തു പഞ്ചാബ് ജയത്തിൽ നിർണായക പങ്കുവഹിച്ചു.
രഞ്ജിട്രോഫി മത്സരത്തിൽ ഹിമാചൽ പ്രദേശിനായി കളിക്കുമ്പോൾ മൂക്കിന് പരിക്കുപറ്റിയ ഋഷിക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതേ തുടർന്നാണ് മുഖത്ത് സുരക്ഷാ കവചം ധരിച്ച് കളിക്കാനിറങ്ങിയത്. 55 ലക്ഷത്തിനാണ് പഞ്ചാബ് ഋഷിയെ ടീമിലെടുത്തത്. മൂക്കിന് പരിക്കേറ്റപ്പോൾ ഋഷി ധവാന് സീസണിലെ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമായിരുന്നു അവസാന ഓവർ എറിയാൻ നിയോഗിക്കപ്പെട്ട ധവാൻ ധോണിയുടെ വിക്കറ്റ് വീഴ്ത്തി കളി പഞ്ചാബിന്റെ വഴിക്കു തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.