വെടിക്കെട്ടിന് തിരികൊളുത്തി ഋതുരാജ്; ഐ.പി.എല്ലിന് ആവേശോജ്വല തുടക്കം
text_fieldsഅഹ്മദാബാദ്: ഐ.പി.എല്‍ 16ാം സീസണിന് ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് മത്സരത്തോടെ ആവേശോജ്വല തുടക്കം. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പത്തോവർ പിന്നിടുമ്പോൾ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. ഓപണർ ഋതുരാജ് ഗെയ്ക്‍വാദിന്റെ തകർപ്പൻ അർധസെഞ്ച്വറിയാണ് ചെന്നൈക്ക് കരുത്ത് പകർന്നത്. 28 പന്തിൽ 57 റൺസുമായി താരം ക്രീസിലുണ്ട്.
ഓപണര്‍ ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തിൽ കുറ്റി തെറിച്ച് മടങ്ങുമ്പോൾ ആറ് പന്തിൽ ഒരു റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ സീസണിലെ ആദ്യ വിക്കറ്റ് ഷമിയുടെ പേരിലായി. പിന്നീട് റാഷിദ് ഖാന്റെ ഊഴമായിരുന്നു. 17 പന്തിൽ 23 റൺസെടുത്ത മോയിൻ ഖാനെയും ആറ് പന്തിൽ ഏഴ് റൺസെടുത്ത ബെൻ സ്റ്റോക്സിനെയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു. എന്നാൽ, ഒരുവശത്ത് ഋതുരാജ് തകർത്തടിച്ചതോടെ ചെന്നൈയുടെ സ്കോറും മുന്നോട്ടുകുതിച്ചു. മൂന്ന് റൺസുമായി അമ്പാട്ടി റായുഡുവാണ് ഋതുരാജിനൊപ്പം ക്രീസിൽ.
പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍, ധോണി തിരിച്ചെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.