അവരെ കണ്ടിട്ട് എനിക്ക് ഗാംഗുലിയെയും സച്ചിനെയും പോലെ തോന്നി; യുവതാരങ്ങളെ പുകഴ്ത്തി റോബിൻ ഉത്തപ്പ
text_fieldsടി-20യിലെ ഇന്ത്യയുടെ പുതിയ ഓപ്പണിങ് കൂട്ടുക്കെട്ടായ യശ്വസ്വി ജയസ്വാളിനെയും-ശുഭ്മൻ ഗില്ലിനെയും കാണുമ്പോൾ ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിന് ടെൻഡുൽക്കറെയും സൗരവ് ഗാംഗുലിയെയും പോലെ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ കീപ്പർ റോബിൻ ഉത്തപ്പ.
ഓപ്പണിങ്ങിലെ പുതിയ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനുകളാണ് ഇരുവരും. ഒരുപാട് മത്സരമുള്ള ഓപ്പണിങ് പൊസിഷനിൽ മികച്ച പ്രകടനം ഗില്ലും ജയ്സ്വാളും നടത്തുന്നുണ്ട്. ഇരുവരും പരസ്പരം ബഹുമാനിച്ചും അഭിനന്ദിച്ചുമാണ് മുന്നോട് പോകുന്നതെന്നും അതിനാലാണ് സച്ചിനെയും ഗാംഗുലിയെയും പോലെ തോന്നുതെന്നും ഉത്തപ്പ പറഞ്ഞു.
'ഞാൻ അവർ കളിക്കുന്നത് കാണാറുണ്ട്, അവരെ കാണുമ്പോൾ എനിക്ക് സച്ചിനെയും ഗാംഗുലിയെുമാണ് ഓർമ വരുക. അവർ അവരുടെ കളിയെയും തന്ത്രങ്ങളയുമെല്ലാം അഭിനന്ദിച്ചാണ് കളിക്കാറുള്ളത്. അതുപോലെ തന്നെ എനിക്ക് ഗില്ലിനെയും ജയ്സ്വാളിനെയും കണ്ടപ്പോഴും തോന്നി,' സോണി സ്പോർട്സിനോട് സംസാരിക്കവെ ഉത്തപ്പ പറഞ്ഞു.
കുറച്ചുകാലമേ ഗില്ലും ജയ്സ്വാളും ഇന്ത്യയുടെ ഓപ്പണിങ് പൊസിഷനിൽ കളിച്ചിട്ടുള്ളൂ. എന്നാൽ ഈ കാലയളവിൽ തന്നെ ശ്രദ്ധ ആകർഷിക്കുന്ന പ്രകടനം ഇരുവരുടെയും കൂട്ടുകെട്ട് കാഴ്ചവെച്ചിട്ടുണ്ട്. ഒമ്പത് ഇന്നിങ്സിൽ ബാറ്റ് വീശിയ ഇരുവരും 64.50 ശരാശരിയിൽ 516 റൺസ് അടിച്ചുക്കൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.