പുതിയ ടീം ഏറ്റവും ബുദ്ധിമുട്ടുക ഈ കാര്യത്തിലായിരിക്കും; ഇന്ത്യയുടെ ആശങ്കയെ കുറിച്ച് റോബിന്‍ ഉത്തപ്പ
text_fields2025 ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 50 ഓവര്‍ ഏകദിന മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുകയാണ്. 2023 ലോകകപ്പില്‍ കളിച്ച് ടീമുമായി ഇറങ്ങാന്‍ തന്നെയായിരിക്കണം ഇന്ത്യന്‍ ടീമിന്റെ തീരുമാനം.
ലോകകപ്പ് ഫൈനലില്‍ തോറ്റെങ്കിലും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടീമിന് ഒരുഅവസരം കൂടെ മാനേജ്‌മെന്റ് നല്‍കിയേക്കും. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് തലവേദനയുണ്ടാക്കുന്നുണ്ട്. 15 മാസത്തിന് ശേഷം ഇക്കഴിഞ്ഞ ടി-20 ലോകകപ്പിനാണ് താരം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.
ഗൗതം ഗംഭീറിനും സംഘത്തിനും ഏറ്റവും വലിയ തലവേദന റിഷബ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരില്‍ ആരെ കളിപ്പിക്കണം എന്നായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു.
രണ്ട് പേരും മികച്ച താരങ്ങളാണെന്നും മോശമല്ലാത്ത ഫോമിലാണെന്നും ഉത്തപ്പ പറഞ്ഞു. ഗംഭീറിനും രോഹിത്തിനും ഇതൊരു കഠിനമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രണ്ടപേരും മികച്ച കളിക്കാരാണ്, അവരുടെ കണക്കുകളും നല്ലതാണ്. ഏകദിനത്തില്‍ രാഹുലിന് അസാധ്യമായ റെക്കോഡാണുള്ളത്. മികച്ച ഒരു ലോകകപ്പിന് ശേഷമാണ് പന്ത് വരുന്നത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇവരില്‍ ആരെ കളിക്കിപ്പിക്കണമെന്നുള്ളത് രോഹിത്തിനും ഗംഭീറിനും കഠിനമായ തീരുമാനമായിരിക്കും,' സോണി സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ ഉത്തപ്പ പറഞ്ഞു.
2023 ഏകദിന ലോകകപ്പില്‍ റിഷബ് പന്തിന് പകരമായി കെ.എല്‍. രാഹുലിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉണ്ടായിരുന്നത് ഇഷന്‍ കിഷനായിരുന്നു. ലോകകപ്പിലുടനീളം മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. 452 റണ്‍സാണ് മധ്യ നിരയില്‍ ബാറ്റ് വീശി രാഹുല്‍ ലോകകപ്പില്‍ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.