'കാൻസറിനെ തോൽപ്പിച്ചയാളാണ്, ഫിറ്റ്നസ് ഇല്ലെന്ന് പറഞ്ഞ് വിരാട് പുറത്താക്കി'; ആരോപണവുമായി റോബിൻ ഉത്തപ്പ
text_fieldsഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും വലിയ മാച്ച് വിന്നർമാരിൽ ഒരാളാണ് യുവരാജ് സിങ്. 2007 ട്വന്‍റി-20 ലോകകപ്പ് 2011 ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യൻ നേടിയതിൽ യുവരാജ് സിങ്ങിന്‍റെ പങ്കു പറഞ്ഞറിയിക്കാൻ സാധിക്കില്ല. 2011 ലോകകപ്പിന് ശേഷം കാൻസറിന് പിടിക്കപെട്ട യുവരാജ് സിങ് പിന്നീട് അതിജീവിച്ച് തിരിച്ചെത്താൻ ശ്രമിച്ചപ്പോൾ വിരാട് കോഹ്ലി അവസരങ്ങൾ നിഷേധിച്ചെന്നും പറയുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
'വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി വേറെ തരത്തിലാണ്. എല്ലാവരും തന്റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് അദ്ദേഹത്തിന്‍റെ പിടിവാശി. അത് ഫിറ്റ്‌നെസിന്റെ കാര്യത്തിലായാലും ഭക്ഷണ കാര്യത്തിലായാലും എല്ലാം അങ്ങനെയാണ്. ക്രിക്കറ്റിൽ രണ്ട് തരത്തിലുള്ള ക്യാപ്റ്റൻമാരുണ്ട്. ഒന്നുകിൽ തന്‍റെ വഴിക്ക് വരിക അല്ലെങ്കിൽ പെരുവഴിയിലാവുക എന്ന് പറയുന്നവരാണ് ഒരു കൂട്ടർ, വിരാട് കോഹ്ലി ഈ വിഭാഗത്തിലാണ് വരുന്നത്. മറ്റൊരു കൂട്ടർ കൂടെയുള്ളവരെ അവരുടെ കുറവുകളിലും ചേർത്തു പിടിക്കുന്നവരാണ്. തങ്ങളുടെ നിലവാരത്തിനൊത്ത് ഉയരാൻ സഹതാരങ്ങളെ സഹായിക്കുന്നവരാണ്. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ കളിക്കാരനിൽ ഇതീലൂടെ ഉണ്ടാക്കുന്ന സ്വാധീനം വ്യത്യസ്തമാണ്,' ഉത്തപ്പ പറഞ്ഞു.
കാൻസറിനെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ യുവി ടീമില്‍ നിന്ന് പുറത്താവാനുള്ള വഴി ഒരുക്കിയതും വിരാട് കോഹ്‌ലിയാണെന്നും ഉത്തപ്പ പറഞ്ഞു.
യുവരാജ് സിങ്ങിന്‍റെ കാര്യമെടുത്താല്‍, കാന്‍സറിനെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ യുവി ടീമില്‍ നിന്ന് പുറത്താവാനുള്ള വഴി ഒരുക്കിയതും വിരാട് കോഹ്ലിയാണ്. ഇന്ത്യക്കായി രണ്ട് ലോകകപ്പുകള്‍ ജയിച്ച് ജീവിതത്തില്‍ അതിനെക്കാള്‍ വലിയ പോരാട്ടം ജയിച്ചുവന്നയാളാണ് യുവി. ടീമില്‍ തിരിച്ചെത്തണമെങ്കില്‍ യുവി കടുത്ത ഫിറ്റ്നെസ് ടെസ്റ്റ് പാസാവണമെന്ന് മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. എന്നാല്‍ ശ്വാസകോശ ക്യാന്‍സറിനെ അതിവീജിച്ചെത്തിയ യുവിക്ക് ഫിറ്റ്നെസ് ടെസ്റ്റില്‍ മറ്റ് താരങ്ങളില്‍ നിന്ന് 2 പോയന്‍റിന്‍റെ ഇളവ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ മാനേജ്മെന്‍റ് തയ്യാറായില്ല.
രാജ്യത്തിന് വേണ്ടി രണ്ട് ലോകകപ്പ് നേടിയ ഒരാളെ അങ്ങനെയല്ല പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ യുവി എങ്ങനെയോ ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകുകയു പിന്നീട് ഒരു ടൂർണമെന്‍റിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ മോശം ടൂർണമെന്‍റ് കളിച്ച താരം പിന്നീട് ഇന്ത്യൻ ടീമിലെത്തിയില്ല. ഞാൻ വിരാടിന്‍റെ കീഴിൽ കളിച്ചിട്ടില്ല, എന്നാൽ ഒന്നുങ്കിൽ എന്‍റെ വഴി അല്ലെങ്കിൽ പെരുവഴി, ഇതാണ് കോഹ്ലിയുടെ ക്യാപ്റ്റൻസി സ്റ്റൈൽ. റിസൾട്ടിനപ്പുറം നിങ്ങൾ ടീമിലെ എല്ലാവരെയും എങ്ങനെ ചേർത്തുനിർത്തുന്ന എന്നുള്ളത് പ്രധാനമാണ്,' ഉത്തപ്പ കൂട്ടിച്ചേർത്തു.
2019ലാണ് യുവരാജ് സിങ്ങ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഐ.പി.എല്ലിൽ അവസാന സീസണിൽ മുംബൈ ഇന്ത്യൻസിലാണ് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.